ഇതെന്ത് പന്ത്! കറങ്ങി വീണ് അസ്ഹറുദ്ദീൻ; സൗത്ത് സോണിന് ബാറ്റിങ് തകർച്ച

149 റൺസിന് സൗത്ത് സോണിലെ എല്ലാവരും പുറത്തായി

ഇതെന്ത് പന്ത്! കറങ്ങി വീണ് അസ്ഹറുദ്ദീൻ; സൗത്ത് സോണിന് ബാറ്റിങ് തകർച്ച
dot image

ദുലീപ് ട്രോഫി ഫൈനലിൽ സെൻട്രൽ സോണിനെതിരെ സൗത്ത് സോണിന് ബാറ്റിങ് തകർച്ച. 149 റൺസിന് സൗത്ത് സോണിലെ എല്ലാവരും പുറത്തായി. 31 റൺസ് നേടിയ ഓപ്പണർ തന്മയ് അഗർവാളാണ് ടീമിന്റെ ടോപ് സ്‌കോറർ. സൽമാൻ നിസാർ 24 റൺസ് നേടി.

Also Read:

ടീമിന്റെ നായകനും മലയാളി താരവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്തായ പന്താണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒമ്പത് പന്തിൽ നാല് റൺസ് നേടിയാണ് അദ്ദേഹം പുറത്തായത്. ഇടം കയ്യൻ സ്പിന്നർ കുമാർ കാർത്തികയുടെ ഒരു മികച്ച പന്തിലാണ് അദ്ദേഹം പുറത്തായത്. ലെഗ്സ്റ്റം പിൽ നിന്നും ടേൺ ചെയ്ത പന്ത് അസ്ഹറുദ്ദീന്റെ ഓഫ്‌സ്റ്റംപിൽ ചെന്ന് പതിക്കുകയായിരുന്നു.

നാല് വിക്കറ്റ് നേടാൻ കുമാർ കാർത്തികേയക്ക് സാധിച്ചു. സരൻഷ് ജെയ്ൻ അഞ്ച് വിക്കറ്റ് നേടി. വിക്കറ്റ് സ്വന്തമാക്കി. മോഹിത് കാലെ (9), സ്മാറൻ (1), റിക്കി ബുയി (15), ആൻദ്രെ സിദ്ധാർഥ് (12), ഗുർജൻപീത് സിങ് (2), എംഡി നിതീഷ് (12) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സ്‌കോറുകൾ. അങ്കിത് ശർമ 20 റൺസ് നേടി പുറത്തായി.

Content Highlights- South Zone all out for 149 Runs Against Central Zone in Duleep Trophy

dot image
To advertise here,contact us
dot image