അവൻ അടുത്ത കളിയുണ്ടാകില്ല! ഇന്ത്യൻ ടീമിനെ കളിയാക്കി മുൻ താരം

നന്നായി കളിച്ചാലും അടുത്ത മത്സരത്തിൽ അവനെ ടീമിൽ കാണില്ല അങ്ങനെയാണ് ഇന്ത്യ അവനെ ട്രീറ്റ് ചെയ്യാറുള്ളത്

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ യുഎഇയെ ഇന്ത്യ തകർത്തിരുന്നു. യുഎഇയെ വെറും 57 റൺസിന് എറിഞ്ഞിട്ട ഇന്ത്യ 4.3 ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 2.1 ഒരു ഓവറിൽ ഏഴ് റൺസ് വഴങ്ങിയ കുൽദീപ് യാദവായിരുന്നു കളിയിലെ താരമായത്. ആറ് മാസങ്ങൾക്ക് ശേഷം ഇന്ത്യക്ക് വേണ്ടി കളിക്കാനിറിങ്ങിയ അദ്ദേഹം യുഎഇയുടെ നടുവൊടിച്ചു.

എന്നാൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അടുത്ത മത്സരത്തിൽ കുൽദീപ് ടീമിലുണ്ടാകില്ലെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. 'കുൽദീപ് നന്നായി കളിച്ചാലും അടുത്ത മത്സരത്തിൽ അവനെ ടീമിൽ കാണില്ല അങ്ങനെയാണ് ഇന്ത്യ അവനെ ട്രീറ്റ് ചെയ്യാറുള്ളത്.

' അവൻ ഒരോവറിൽ മൂന്ന് വിക്കറ്റ് നേടി. ഇനി അവൻ അടുത്ത മത്സരത്തിൽ അവൻ കാണില്ല. അങ്ങനെയാണ് ഇന്ത്യ അവനെ ട്രീറ്റ് ചെയ്യാറുള്ളത്. അവൻ എപ്പോൾ നന്നായി കളിച്ചാലും അടുത്ത മത്സരത്തിൽ അവനെ പുറത്താക്കും.

ഞാൻ തമാശ പറഞ്ഞതാണ്. എന്നാൽ കുൽദീപിന്റെ കരിയർ മുഴുവനും ഇത്തരം സംഭവങ്ങളാണ്. അവനെ ടീമിൽ നിന്നും പുറത്താക്കുന്നതിന് മുമ്പ് അവൻ മികച്ചൊരു പ്രകടം നടത്തിയിട്ടുണ്ടാകും. ടെസ്റ്റിലായാലും ടി-20യിൽ ആയാലും ഏകദിനത്തിലായാലും അവന്റെ നമ്പറുകൾ മികച്ചതാണ്. എന്നാലും അവൻ എപ്പോഴും പുറത്താക്കാൻ സാധിക്കുന്ന ഒരു കളിക്കാരനാണ്,' മഞ്ജരേക്കർ പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായാണ് കുൽദീപ് ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ താരത്തെ കളിപ്പിക്കാത്തതിൽ ഇന്ത്യൻ ടീമിനെതിരെ ധാരാളം വിമർശനം ഉയർന്നിരുന്നു.

Content Highlights- Sanjay Manjrekkar Trolls Indian Team

To advertise here,contact us