ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ അനായാസം വിജയിച്ചിരുന്നു. യുഎഇക്കെതിരെ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. യുഎഇയെ 57 റൺസിന് എറിഞ്ഞിട്ട ഇന്ത്യ 4.3 ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. എന്നാൽ ഏഷ്യാ കപ്പിന് മുമ്പ് പുറത്തിറങ്ങിയ വീഡിയോയാണ് ഇപ്പോൽ വൈറലാകുന്നത്.
ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് നടത്തിയ പ്രസ് മീറ്റിന് ശേഷം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചീഫും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചീഫുമായ മൊഹ്സിൻ നാഖ്വിക്ക് കൈകൊടുത്തതാണ് ഇപ്പോൾ വൈറലാവുന്നത്. എന്നാൽ ഇത് നല്ല രീതിയിലല്ല സോഷ്യൽ മീഡിയയിലെ ഇന്ത്യൻ ആരാധകരെടുത്തത്.
From boycott to handshake ,India captain SKY meet Mohsin naqvi pic.twitter.com/dZ0BhSEh8K
Captain Suryakumar Yadav handshake with Pakistan's interior minister Mohsin Naqvi who recently given India a threat after Operation Sindoor.I don't know how these people see their faces in mirror. They kill our innocent people & here we are handshaking with them. Shameful!! pic.twitter.com/QXZCHpMmcb
An Indian Captain posing for pictures & shaking hands with the Federal Home Minister of Pakistan is peak shamelessness on BCCI's part. Mohsin Naqvi has blood on his hands and was calling for India's destruction during Op Sindoor!! #AsiaCup pic.twitter.com/zZXa4ig595
പാകിസ്ഥാനുമായുള്ള യുദ്ധവും പ്രശ്നങ്ങളും നിലനിൽക്കുന്ന സാഹചര്യങ്ങളിൽ ഇങ്ങനെ ചെയ്യാൻ സൂര്യക്ക് എങ്ങനെ സാധിക്കുന്നു എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ഇത് ബിസിസഐക്ക് നാണക്കേടാണെന്നും ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയെ ഭീഷണിപ്പെടുത്തിയവരിൽ നാഖ്വിയുമുണ്ടായിരുന്നു എന്നും ആരാധകർ കമന്റ് ചെയ്യുന്നു.
സെപ്റ്റംബർ 14നാണ് ഇന്ത്യാ-പാക് ഏഷ്യാ കപ്പ് പോരാട്ടം നടക്കുക.
Content Highlights- Fans Reacts as Surya Kumar Yadav Shake Hands with Mohsin Naqvi