ഏഷ്യാ കപ്പില് ബംഗ്ലാദേശിനെതിരെ ഹോങ് കോങ് ആദ്യം ബാറ്റുചെയ്യും. ആദ്യ മത്സരത്തില് ടോസ് വിജയിച്ച ബംഗ്ലാദേശ് ഫീല്ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂർണമെന്റില് വിജയത്തോടെ തുടങ്ങാനാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നതെങ്കില് അഫ്ഗാനിസ്ഥാനെതിരായ പരാജയത്തിന്റെ ക്ഷീണം മാറ്റാനാണ് ഹോങ് കോങ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിലെ ടീമില് ബംഗ്ലാദേശ് മാറ്റം വരുത്തിയിട്ടില്ല.
#TossUpdate: Bangladesh won the toss and opted to bowl vs Hong Kong in the 3rd Asia Cup 2025 match.📸:SonyLIV#BANvsHK pic.twitter.com/P4Bm81TyE1
ഹോങ് കോങ് പ്ലേയിങ് ഇലവൻ: സീഷൻ അലി (വിക്കറ്റ് കീപ്പർ), അൻഷുമാൻ റാത്ത്, ബാബർ ഹയാത്ത്, നിസാക്കത്ത് ഖാൻ, കൽഹൻ ചല്ലു, കിഞ്ചിത് ഷാ, യാസിം മുർതാസ (ക്യാപ്റ്റൻ), ഐസാസ് ഖാൻ, എഹ്സാൻ ഖാൻ, ആയുഷ് ശുക്ല, അതീഖ് ഇഖ്ബാൽ.
ബംഗ്ലാദേശ് പ്ലേയിങ് ഇലവൻ: പർവേസ് ഹൊസൈൻ ഇമോൺ, തൻസിദ് ഹസൻ തമീം, ലിറ്റൺ ദാസ് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ) തൗഹിദ് ഹൃദോയ്, ഷമീം ഹൊസൈൻ, ജാക്കർ അലി, മഹെദി ഹസൻ, റിഷാദ് ഹൊസൈൻ, തൻസിം ഹസൻ സാക്കിബ്, തസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ.
Content Highlights: Asia Cup 2025: Bangladesh opt to bowl against unchanged Hong Kong