ഒരുാപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം കളത്തിലിറങ്ങാൻ ഒരുങ്ങുകയാണ്. ഏഷ്യാ കപ്പിൽ യുഎഇക്കെതിരെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഒരു വർഷത്തിന് ശേഷം ഇന്ത്യൻ ഉപനായകനായി ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ടീമിലെത്തുന്നുണ്ട്. ഉപനായകനായത് കൊണ്ട് തന്നെ താരം പ്ലെയിങ് ഇലവനിൽ കളിക്കുമെന്ന ഉറപ്പായ കാരമയാണ്.
ഏഷ്യാ കപ്പിന് മുമ്പ് ഐസിസി അക്കാദമിയിൽ ഗിൽ പരിശീലനത്തിന് ഇറങ്ങിയിരുന്നു. പിടിഐയുടെ റിപ്പോർട്ട് പ്രകാരം ആദ്യമൊക്കൈ ഗിൽ സ്വതസിദ്ധമായടശൈലിയിൽ മികച്ച രീതിയിൽ ബാറ്റ് വീശി. എക്സ്ട്രാ കവറിന് മുകളിലും അദ്ദേഹം ഷോട്ടുകൾ പായിച്ചു. എന്നാൽ ഒരു ലോക്കൽ ബൗളറിന് മുന്നിൽ താരം ബൗൾഡായി. മികച്ച ഒരു ബാറ്റിങ് സെഷനിൽ ഇത് ഒരു അപൂർവ കാഴ്ചയായിരുന്നു.
മറുവശത്ത് എതിരാളികൾക്കെല്ലാം മുന്നറിയിപ്പ് നൽകുന്നതായിരുന്നു അഭിഷേക് ശർമയുടെ ബാറ്റിങ്. ഒരു മണിക്കൂറോളം ബാറ്റ് വീശിയ അഭിഷേക് സിക്സറുടകൾ അടിച്ചുക്കൂട്ടി. 25-30 സിക്സറുകളോളം അദ്ദേഹം അടിച്ചുക്കൂട്ടിയെന്നാണ് റിപ്പോർട്ട്. പവർ ഹിറ്റിങ്ങിലുപരി ഹാൻഡ് ഐ കോർഡിനേഷൻ കൊണ്ടുള്ള ബാറ്റിങ്ങാണ് അദ്ദേഹം പുറത്തെടുത്തത്.
സെപ്റ്റംബർ ഒൻപത് മുതൽ 28 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങൾ. ആറ് ടീമുകൾ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ആകെ 19 മത്സരങ്ങളാണ് ഉണ്ടാവുക. സെപ്റ്റംബർ 14നാണ് ഇന്ത്യ-പാക് പേരാട്ടം നടക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ യുഎഇയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമാനെതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിൽ മത്സരമുണ്ട്. ടൂർണമെന്റിൽ ജിസിസിയിൽ നിന്നും ഒമാനും യുഎഇയും ആണ് മത്സരത്തിന് ഇറങ്ങുന്നത്. സെപ്റ്റംബർ 28നാണ് കലാശപ്പോരാട്ടം നടക്കുക.
Content Highlights- Shubman Gill Got Out On local boy's Ball in Train session before asiacup