ഏഷ്യാ കപ്പിലെ ആദ്യ പോരാട്ടകത്തിൽ ബാറ്റുചെയ്യാനായില്ലെങ്കിലും വിക്കറ്റിന് പിന്നിൽ മിന്നും പ്രകടനം നടത്തിയിരിക്കുകയാണ് മലയാളി സൂപ്പര് താരം സഞ്ജു സാംസണ്. ഇന്ത്യൻ ഇലവനിൽ അഞ്ചാമതായാണ് സഞ്ജു ഇടംപിടിച്ചത്. ആദ്യം ബാറ്റുചെയ്ത യുഎഇയെ 57 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ അനായാസം വിജയത്തിലെത്തിച്ചേർന്നതോടെ സഞ്ജുവിന് ബാറ്റ് ചെയ്യാൻ സാധിച്ചില്ല. എങ്കിലും വിക്കറ്റിന് പിന്നിലെ താരത്തിന്റെ മാസ്മരിക പ്രകടനം സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ് ആരാധകർ.
യുഎഇയ്ക്കെതിരെ രണ്ട് സ്റ്റണ്ണർ ക്യാച്ചുകളുമായാണ് സഞ്ജു ഞെട്ടിച്ചത്. സ്റ്റാര് പേസര് ജസ്പ്രീത് ബുംറയെറിഞ്ഞ രണ്ടാം ഓവറിലായിരുന്നു അദ്ദേഹത്തിന്റെ പറക്കും ക്യാച്ച്. അലിഷന് ഷറഫുവായിരുന്നു അപ്പോള് ക്രീസില്. രണ്ടാം ഓവറിലെ നാലാം പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്ക് വൈഡായി പോയപ്പോള് ആ പന്ത് തന്റെ ഇടതുവശത്തേക്ക് ഫുൾ സ്ട്രെച്ച് ഡൈവ് ചെയ്ത് കൈയിലൊതുക്കി ബൗണ്ടറി കടക്കാതെ കാത്ത സഞ്ജു വിക്കറ്റിന് പിന്നില് കയ്യടി നേടി.
You can Hate him,You can say anything to him.But you cannot change the fact Sanju Samson is best wicket keeper in India Right now and most underrated ever.💗🌟#INDvsUAE #AsiaCup2025 #AsiaCup #Dubai #sanjusamson pic.twitter.com/tvazkurxgH
11ാം ഓവറില് സഞ്ജു സാംസണിന്റെ മറ്റൊരു തകർപ്പൻ പ്രകടനവും കണ്ടു. ശിവം ദുബെയാണ് ഈ ഓവര് പന്തെറിഞ്ഞത്. സ്ട്രൈക്ക് നേരിട്ടത് ആസിഫ് ഖാനായിരുന്നു. ആദ്യത്തെ രണ്ടു ബോളിലും റണ്ണില്ല. അടുത്തത് പിച്ച് ചെയ്ത് പുറത്തേക്കു പോയ ഗുഡ്ലെങ്ത് ബോളായിരുന്നു. ബാക്ക് ഫൂട്ടില് ഷോട്ട് കളിക്കാനായിരുന്നു ആസിഫിന്റെ ശ്രമം.
A good catch by flying Sanju Samson #INDvUAEpic.twitter.com/HpOXTgKQOo
എന്നാല് എഡ്ജായ ബോള് നേരെ വിക്കറ്റിന് പിന്നിലേക്ക്. വളരെ പെട്ടെന്നുതന്നെ സഞ്ജു തന്റെ വലതു വശത്തേക്കു ഡൈവ് ചെയ്ത് അതു കൈയ്ക്കുള്ളിലാക്കിയത്. പന്തിന്റെ മൂവ്മെന്റ് വളരെ വേഗത്തിലായിരുന്നുവെങ്കിലും സഞ്ജുവിന്റെ ടൈമിങ് കൃത്യമായിരുന്നതിനാല് കൃത്യമായി കൈയില് കുരുങ്ങുകയും ചെയ്തു.
Content Highlights: Sanju Samson two Stunner Catches in IND vs UAE Asia Cup