സഞ്ജു പ്ലേയിങ് ഇലവനില്‍; ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ഇന്ത്യയ്ക്ക് ടോസ്‌

ആദ്യ മത്സരത്തിൽ ഇന്ത്യ ടോസ് വിജയിച്ചു

ഏഷ്യാ കപ്പില്‍ യുഎഇക്കെതിരായ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ‌ മലയാളി താരം സഞ്ജു സാംസണും. 2025 ഏഷ്യാ കപ്പിൽ ആദ്യ മത്സരത്തിൽ ഇന്ത്യ ടോസ് വിജയിച്ചു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റർ ജിതേഷ് ശര്‍മയുടെ സ്ഥാനം ബെഞ്ചിലായി. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും യുവതാരം അഭിഷേക് ശര്‍മയും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ അഞ്ചാം നമ്പറിലായിരിക്കും സഞ്ജു ബാറ്റിങ്ങിനിറങ്ങുക.

#TeamIndia's Playing XI for #INDvUAE 🙌Who will get the first breakthrough for us? 🤔Follow The Match ▶️ https://t.co/Bmq1j2LGnG#AsiaCup2025 pic.twitter.com/7rgesh2nNq

യുഎഇ പ്ലേയിംഗ് ഇലവൻ: മുഹമ്മദ് വസീം (ക്യാപ്റ്റൻ), അലിഷാൻ ഷറഫു, മുഹമ്മദ് സൊഹൈബ്, രാഹുൽ ചോപ്ര (വിക്കറ്റ് കീപ്പർ), ആസിഫ് ഖാൻ, ഹർഷിത് കൗശിക്, ഹൈദർ അലി, ധ്രുവ് പരാശർ, മുഹമ്മദ് രോഹിദ് ഖാൻ, ജുനൈദ് സിദ്ദിഖ്, സിമ്രൻജീത് സിംഗ്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.

Content Highlights: Asia Cup 2025: Sanju Samson in ​Indian XI as India opt to bowl against UAE in Dubai

To advertise here,contact us