'അയാളെ കണ്ടപ്പോൾ തന്നെ ഞാൻ ഓടി അടുത്തേക്ക് പോയി'; മുൻ ആർസിബി താരത്തെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെച്ച് ശ്രേയസ്

താൻ ബോൾ ബോയ് ആയിരുന്ന സമയത്ത് മുംബൈ ഇന്ത്യൻസ് ആരാധകനായിരുന്നുവെന്നും അയ്യർ പറഞ്ഞു

2008-2009 ഐപിഎൽ സീസണുകളിൽ ബോൾ ബോയ് ആയി ഇരുന്നപ്പോൾ മുൻ ആർസിബി താരവും ന്യൂസിലാൻഡ് ഇതിഹാസവുമായിരുന്ന റോസ് ടെയ്‌ലറെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെച്ച് ശ്രേയസ് അയ്യർ. ഐക്യൂ ഇന്ത്യ പുറത്തുവിട്ട പോഡ്കാസ്റ്റിലാണ് അയ്യർ ഇക്കാര്യം പറയുന്നത്.

'എനിക്ക് റോസ് ടെയ്‌ലറിനെ ഭയങ്കരം ഇഷ്ടമായിരുന്നു. അതുകൊണ്ട് ആദ്യ മത്സരത്തിൽ ഫയർവർക്കുകൾ കഴിയുമ്പോൾ ഞങ്ങൾക്ക് അതിന്റെ അവശിഷ്ടങ്ങൾ എടുക്കണമായിരുന്നു. അത് എടുക്കാൻ പോയപ്പോൾ ഞാൻ അദ്ദേഹത്തിന് അടുത്തേക്ക് പോയി, അതാകുമ്പോൾ എനിക്ക് ഹായ് പറയാം എന്ന് കരുതി.

അദ്ദേഹം എനിക്ക് ഷേക്ക് ഹാൻഡ് തന്നു. അതിന് ശേഷം ഞാൻ തിരിച്ചോടി എന്റെ ജോലി തുടർന്നു,' അയ്യർ പറഞ്ഞു.

താൻ ബോൾ ബോയ് ആയിരുന്ന സമയത്ത് മുംബൈ ഇന്ത്യൻസ് ആരാധകനായിരുന്നുവെന്നും അയ്യർ കൂട്ടിച്ചേർത്തു.

Content Highlights- Shreyas Iyer reveals about how he first met Ross taylor

To advertise here,contact us