രോഹിത്തും ധോണിയുമില്ല; ഇന്ത്യൻ വനിതാ താരത്തിന്റെ ടി-20 ഇലവൻ

നാല് ഇന്ത്യൻ താരങ്ങളാണ് ശ്രെയങ്കയുടെ ഇലവനിലുള്ളത്

പുരുഷ ക്രിക്കറ്റിലെയും വനിതാ ക്രിക്കറ്റിലെയും താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് എക്കാലത്തെയും മികച്ച ടി-20 അലവൻ തിരഞ്ഞെടുക്കുകയാണ് ഇന്ത്യൻ വനിതാ താരം ശ്രെയങ്ക പട്ടീൽ. മുൻ ഇന്ത്യൻ ഇതിഹസമായ എംഎസ് ധോണിയും നിലവിലെ ഇന്ത്യൻ ഏകദിന നായകനുമായ രോഹിത് ശർമയുമില്ലെതായണ് ശ്രെയങ്ക. നാല് ഇന്ത്യൻ താരങ്ങളാണ് ശ്രെയങ്കയുടെ ഇലവനിലുള്ളത്.

മുൻ വെസ്റ്റ് ഇൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്‌ലും ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്ലിയുമായണ് ശ്രെയങ്കയുടെ ഓപ്പണർമാർ. ഇരുവരും ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ നെടും തൂണുകളായിരുന്നു. ആർസിബിയുടെ ദക്ഷിണാഫ്രിക്കൻ ഇതിഹാസമായിരുന്ന മിസ്റ്റർ 360 എബിഡിവില്ലിയേഴ്‌സാണ് മൂന്നാം നമ്പറിൽ.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ശ്രെയങ്കയുടെ നാലാം താരം. അഞ്ചാം നമ്പറിൽ ഓസ്‌ട്രേലിയൻ വനിതാ താരം ഗ്രേസ് ഹാരിസിനെയാണ് അവർ തിരഞ്ഞെടുക്കുന്നത്. വെസ്റ്റ് ഇൻഡീസ് വനിതാ താരം ചിനെൽ ഹെന്റിയാണ് ആറാമത്. ഏഴാമതായി ശ്രെയങ്ക സ്വയം തിരഞ്ഞെടുക്കുന്നു. കഴിഞ്ഞ വിപിഎല്ലിലും ഇന്ത്യക്ക് വേണ്ടിയും മോശമല്ലാത്ത പ്രകടനം പുറത്തെടുക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയൻ ലെഫ്റ്റ് ഹാാൻഡ് സ്പിന്നർ സോഫി മൊളിന്യൂക്‌സിനെയാണ് അവർ എട്ടാമത് തിരഞ്ഞെടുത്തത്. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടര് സൂപ്പർതാരം ആന്ദ്രെ റസലും ശ്രെയങ്കയുടെ ടീമിലുണ്ട്. ഇന്ത്യൻ പേസ് കുന്തമുന ജസ്പ്രീത് ബുംറ അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ എന്നിവരും ശ്രെയങ്കയുടെ ഇലവനിൽ ഇടം നേടി.

Content Highlights- Shreyanka Patil selected her All time favourite T20 eleven

To advertise here,contact us