കെസിഎല്‍ മോഡൽ വനിതാ ക്രിക്കറ്റ് ലീഗ്; പ്രഖ്യാപനവും പ്രദർശന മത്സരവും ഇന്ന്

കേരളത്തിലെ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് അവരുടെ പ്രതിഭയെ വികസിപ്പിക്കാനും കഴിവുകൾ പ്രകടപ്പിക്കാനും കൂടുതൽ പേരെ ക്രിക്കറ്റിലേക്ക് ആകർഷിക്കാനുമാണ് കെസിഎയുടെ ഈ നീക്കം

വിജയകരമായ രണ്ട് സീസണുകളാണ് കേരള ക്രിക്കറ്റ് ലീഗിനുണ്ടായത്. ഇതിന് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാനത്തെ വനിതാ ക്രിക്കറ്റ് രംഗത്തും സുപ്രധാന ചുവടുവെപ്പിന് ഒരുങ്ങുകയാണ്. വനിതാ ക്രിക്കറ്റർമാർക്ക് ഒരു പ്രൊഫഷണൽ വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനവും പ്രദർശന മത്സരവും ഇന്ന് വൈകുന്നേരം 4.30 ന് കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുന്നതാണ്.

കേരളത്തിലെ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് അവരുടെ പ്രതിഭയെ വികസിപ്പിക്കാനും കഴിവുകൾ പ്രകടപ്പിക്കാനും കൂടുതൽ പേരെ ക്രിക്കറ്റിലേക്ക് ആകർഷിക്കാനുമാണ് കെസിഎയുടെ ഈ നീക്കം. അടുത്ത സീസണിൽ ആരംഭിക്കുന്ന ലീഗിന് മുന്നോടിയായി പ്രദർശനം മത്സരം ഇന്ന് സംഘടിപ്പിക്കും.

പ്രഖ്യാപന ചടങ്ങിന് ശേഷം രാത്രി ഏഴിന് ആരംഭിക്കുന്ന മത്സരത്തിൽ 'കെസിഎ ഏഞ്ചൽസും' 'കെസിഎ ക്വീൻസും' ഏറ്റുമുട്ടും. കെസിഎ ഏഞ്ചൽസിനെ ഷാനി ടിയും, കെസിഎ ക്വീൻസിനെ സജ്‌ന എസുമാണ് നയിക്കുക.

ഇന്ന് ഏറ്റുമുട്ടുന്ന ടീമുകൾ;

കെസിഎ ഏഞ്ചൽസ്: ഷാനി ടി (ക്യാപ്റ്റൻ), അക്ഷയ എ, അനന്യ കെ പ്രദീപ് (വിക്കറ്റ് കീപ്പർ), വിസ്മയ ഇ ബി (വിക്കറ്റ് കീപ്പർ), ദിവ്യ ഗണേഷ്, സൗരഭ്യ പി, അഖില പി, അശ്വര്യ എ കെ, ദർശന മോഹൻ, ഇഷിത ഷാനി, ശീതൾ വി ജിനിഷ്, സൂര്യ സുകുമാർ, അജന്യ ടി പി, അലീന ഷിബു, ജോഷിത വി ജെ.

കെസിഎ ക്വീൻസ്: സജന എസ് (ക്യാപ്റ്റൻ), അൻസു സുനിൽ, വൈഷ്ണ എം പി (വിക്കറ്റ് കീപ്പർ), ജയലക്ഷ്മി ദേവ് എസ് ജെ (വിക്കറ്റ് കീപ്പർ), സായൂജ്യ കെ.എസ്, നജ്‌ല സി എം സി, അലീന സുരേന്ദ്രൻ, വിനയ സുരേന്ദ്രൻ, കീർത്തി കെ ജെയിംസ്, നിയ നസ്‌നീൻ കെ, ഇസബെൽ മേരി ജോസഫ്, നിത്യ ലൂർദ്, അനുശ്രീ അനിൽകുമാർ, നിയതി ആർ മഹേഷ്, ആശാ ശോഭന.

Content Highlights- KCA to introduce womens cricket league in KCL style

To advertise here,contact us