ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെല്ലാം. നാല് ദിവസം മാത്രം ബാക്കിയിരിക്കെ ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. സൂര്യുകുമാർ യാദവിന് കീഴിലിറങ്ങുന്ന ഇന്ത്യ ടീം ട്രോഫി തന്നെയാണ് ലക്ഷ്യം വെക്കുന്നത്. 2023ലെ ഏഷ്യാ കപ്പ് സവ്നമതാക്കിയ ഇന്ത്യ തന്നെയാണ് നിലവിലെ ചാമ്പ്യൻമാർ.
ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിര ഇന്ത്യയുടെ പ്രധാന ശക്തികളിൽ ഒന്നാണ്. ഇടം കയ്യൻ പേസർ അർഷ്ദീപ് സിങ് ബുംറക്കൊപ്പം കട്ടക്ക് തന്നെ നിൽക്കുന്നു. ട്വന്റി-20 കരിയറിൽ മറ്റൊരു റെക്കോഡ് നേടാനുള്ള തയ്യാറെടുപ്പിലാണ് അർഷ്ദീപ് സിങ്. ടി20 ക്രിക്കറ്റിൽ ഇന്തത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായ അർഷ്ദീപ് മറ്റൊരു നാഴികകല്ല് തേടിയാണ് ഇറങ്ങുന്നത്.
അന്താരാഷ്ട്ര ടി-20യിൽ ഇന്ത്യക്കായി നൂറ് വിക്കറ്റ് സ്വന്തമാക്കാൻ അദ്ദേഹത്തിന് വെറും ഒരു വിക്കറ്റ് മാത്രം മതി. ഇതോടെ ഇന്ത്യക്ക് വേണ്ടി ടി-20യിൽ 100 വിക്കറ്റ് തികക്കുന്ന ആദ്യ ബൗളറാകാൻ അർഷ്ദീപിന് സാധിക്കും.
കരിയറിലെ 63 ഇന്നിങ്സിൽ നിന്നും 99 വിക്കറ്റുകളാണ് നിലവിൽ അർഷ്ദീപ് സ്വന്തമാക്കിിയിട്ടുള്ളത്. 18.30 ശരാശരിയിലും 13.23 സ്ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിയുന്നത്. സെപ്റ്റംബർ 10ൽ യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് എയിൽ ഇന്ത്യക്കൊപ്പം പാകിസ്ഥാനും ഇടം പിടിച്ചിട്ടുണ്ട്. സെപ്റ്റംബർ 14ന് ഇന്ത്യ പാകിസ്ഥാനെ നേരിടും.
Content Highlights- Arshdeep Singh can create history by taking one wicket