ക്യാപ്റ്റൻസിയേക്കാൾ കൂടുതൽ അക്കാര്യത്തിൽ ശ്രദ്ധ വേണം; സൂര്യക്ക് രഹാനെയുടെ ഉപദേശം

ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിൽ അഞ്ച് മത്സരത്തിൽ നിന്നും വെറും 28 റൺസാണ് സൂര്യക്ക് നേടാൻ സാധിച്ചത്

ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. സെപ്റ്റംബർ 10ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശക്തമായ ടീമുമായ കളത്തിലിറങ്ങുന്ന ഇന്ത്യയെ നയിക്കുന്നത് സൂര്യകുമാർ യാദവാണ്. ഏഷ്യാ കപ്പിന് മുമ്പ് സൂര്യക്ക് ഉപദേശവുമായി രംഗത്തെത്തയിരിക്കുകയാണ് ഇന്ത്യൻ വെറ്ററൻ താരമായ അജിങ്ക്യ രഹാനെ. ക്യാപ്റ്റൻസിയെക്കാൾ കൂടുതലായി സൂര്യ ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രികരിക്കാനാണ് രഹാനെ ഉപദേശിക്കുന്നത്.

ഏഷ്യാ കപ്പിൽ ബാറ്ററായി സൂര്യക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടാകുമെന്നാണ് രഹാനെ പറയുന്നത്. 'ഇംഗ്ലണ്ടിനെതിരെ അവന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. പക്ഷെ അവൻ ഐപിഎല്ലിൽ മികച്ച തിരിച്ചുവരവ് തന്നെ നടത്തി. അഞ്ച് അര്ധസെഞ്ച്വറിയുൾപ്പടെ ടൂർണമെന്റിലെ രണ്ടാം ടോപ് സ്‌കോററായി മാറാൻ അവൻ സാധിച്ചു. അതും മികച്ച സ്‌ട്രൈക്ക് റേറ്റോടെ തന്നെ.

സൂര്യ ഒരു അപകടകരിയായ ബാറ്ററാണെന്ന് നമുക്കെല്ലാം അറിയാം. അതും ടി2- ഫോർമാറ്റിൽ അവൻ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. എന്നാൽ അവന്റെ സർജറിക്ക് ശേഷം എങ്ങനെ കളിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. ക്യാപ്റ്റൻ എന്ന നിലയിൽ സൂര്യ മികച്ചുനനിൽക്കുകയാണ്, ഒരു പ്രോആക്ടീവ് ക്യാപ്റ്റനാണ്. ടീമിനെ മികച്ച രീതിയിൽ നയിക്കുകയും ചചെയ്തിട്ടുണ്ട്. എന്നാൽ ഏഷ്യാ കപ്പിൽ അവന്റെ ബാറ്റിങ്ങായിരിക്കും ഏറ്റവും പ്രധാനമെന്ന് ഞാൻ വിശ്വസിക്കുന്നു,' രഹാനെ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിൽ അഞ്ച് മത്സരത്തിൽ നിന്നും വെറും 28 റൺസാണ് സൂര്യക്ക് നേടാൻ സാധിച്ചത്. എന്നാൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി 717 റൺസ് നേടാൻ അദ്ദേഹത്തിന് സാധിച്ചു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്ററും സൂര്യയാണ്.

Content Highlights- Ajinkya Rahane Advice For SuryaKumar Yadav

To advertise here,contact us