എൻ ജ​ഗദീശന് ഇരട്ട സെഞ്ച്വറി നഷ്ടം; ദുലീപ് ട്രോഫിയിൽ മികച്ച സ്കോർ ഉയർത്തി സൗത്ത് സോൺ

നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 297 റൺസെന്ന നിലയിലാണ് സൗത്ത് സോൺ രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ചത്

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ നോർത്ത് സോണിനെതിരെ മികച്ച സ്കോർ ഉയർത്തി സൗത്ത് സോൺ. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ സൗത്ത് സോൺ ആദ്യ ഇന്നിങ്സിൽ 536 റൺസെടുത്ത് എല്ലാവരും പുറത്തായി. 197 റൺസ് നേടിയ എൻ ജ​ഗദീശന്റെ തകർപ്പൻ ബാറ്റിങ്ങാണ് സൗത്ത് സോണിനെ മികച്ച സ്കോറിലെത്തിച്ചത്.

നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 297 റൺസെന്ന നിലയിലാണ് സൗത്ത് സോൺ രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ചത്. 352 പന്തുകൾ നേരിട്ട് 16 ഫോറുകളും രണ്ട് സിക്സറും സഹിതം 197 റൺസെടുത്ത ജ​ഗദീശന്റെ ബാറ്റിങ്ങാണ് സൗത്ത് സോൺ ഇന്നിങ്സിന്റെ അടിത്തറയായത്. 58 റൺസെടുത്ത തനായി ത്യാ​ഗരാജൻ, 57 റൺസെടുത്ത ദേവ്ദത്ത് പടിക്കൽ 54 റൺസെടുത്ത റിക്കി ഭുയി എന്നിവരും തിളങ്ങി. മലയാളി താരവും സൗത്ത് സോൺ നായകനുമായ മുഹമ്മദ് അസ്ഹറുദ്ദീന് 11 റൺസ് മാത്രമാണ് നേടാനായത്.

നോർത്ത് സോൺ ബൗളിങ് നിരയിൽ നിഷാന്ത് സന്ധു അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. അൻഷുൽ കംബോജ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. മായങ്ക് ലാം​​ഗർ, സഹിൽ ലോത്ര എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.

Content Highlights: South Zone posts best score against North Zone in Duleep Trophy cricket tournament

To advertise here,contact us