അന്ന് ഞാൻ എല്ലാ നിയമങ്ങളും തെറ്റിച്ചു; ലളിത് മോദിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

സോണിയുടെ വ്യാപ്തി പോരെന്ന് വിശ്വിസിടച്ചായിരുന്നു അദ്ദേഹത്തിന്റെ നീക്കം

2008 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും നേരിട്ട ആദ്യ മത്സരത്തിൽ ബ്രോഡ്കാസ്റ്റിങ് നിയമങ്ങളെല്ലാം തെറ്റിച്ചു എന്ന് പറയുകയാണ് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി.

ആദ്യ മത്സരത്തിലെ കാണികളുടെ കാര്യത്തിൽ വ്യാകുലനായ മോദി സോണിയുടെ സംപ്രേക്ഷണ അവകാശങ്ങളെല്ലാം തന്നെ ലംഘിച്ചു. സോണിയുടെ വ്യാപ്തി പോരെന്ന് വിശ്വിസിടച്ചായിരുന്നു അദ്ദേഹത്തിന്റെ നീക്കം.

'എല്ലാ കാര്യവും ആ മത്സരത്തെ ആശ്രയിച്ചിരിക്കുകയായിരുന്നു. പുസ്തകത്തിലെ എല്ലാ നിയമവും ഞാൻ അന്ന് ലംഘിച്ചു. സോണിയുമായുള്ള എക്‌സ്‌ക്ലൂസിവ് കരാർ ഞാൻ ഒപ്പിട്ടിരുന്നു, എന്നാാൽ അവർക്ക് അത്രക്കും റീച്ചില്ലായിരുന്നു. ഞാൻ സിഗ്നൽ തുറന്നുവിടാൻ പറഞ്ഞു. ഇപ്പോൾ അത് എല്ലായിടത്തും ലഭ്യമാണ്.

പുറത്തായ എല്ലാ ബ്രോഡ്കാസ്‌റ്റേർസിനോടും എല്ലാ ന്യൂസ് ചാനലുകളോടും ഞാൻ ലൈവ് പോകാൻ ആവശ്യപ്പെട്ടു. എനിക്കെതിരെ കേസിന് പോകുമെന്ന് സോണി എന്നോട് പറഞ്ഞു. കേസൊക്കെ പിന്നീട്, എനിക്ക് ആദ്യ മത്സരം എല്ലാവരും കാണണം എന്നാണ് എന്ന് ഞാൻ പറഞ്ഞു. ആദ്യ മത്സരം പരാജയമായാൽ ഞാൻ മരിച്ചു എന്നാണ് അർത്ഥം,' മൈക്കിൾ ക്ലാർക്കുമായുള്ള ബ്രോഡ്കാസ്റ്റിൽ മോദി പറഞ്ഞു.

പിൽകാലത്തി മോദിക്കും സോണിക്കും ഐപിഎൽ വലിയ ലാഭമാണ് ഉണ്ടാക്കിയത്.

Content Highlights- Lalit Modi Massive revealation About Ipl Broadcasting

To advertise here,contact us