ഐപിഎൽ ക്രിക്കറ്റിൽ നിന്നും കഴിഞ്ഞ ദിവസമാണ് മുൻ ഇന്ത്യൻ താരവും ചെന്നൈ സൂപ്പർ കിങ്സ് താരവുമായിരുന്ന രവിചന്ദ്രൻ അശ്വിൻ വിരമിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും നേരത്തെ തന്നെ വിരമിച്ച അശ്വിൻ ഐപില്ലിൽ നിന്നും കഴിഞ്ഞ ദിവസമാണ് വിടപറഞ്ഞത്. എന്നാൽ അശ്വിന്റെ ഐപിഎൽ കരിയർ അന്താരാഷ്ട്ര ക്രിക്കറ്റിലെ പോലെ മികച്ചതല്ലെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരവും സൂപ്പർ കിങ്സ് താരവുമായ റോബിൻ ഉത്തപ്പ.
ഐപിഎല്ലിൽ അശ്വിൻ പ്രതിരോധത്തിനായാണ് തന്റെ കഴിവുകൾ കൂടുതൽ ഉപയോഗിച്ചതെന്ന് ഉത്തപ്പ വിലയിരുത്തി. ' എനിക്ക് തോന്നുന്നു ഐപിഎൽ തകളിക്കാരൻ എന്ന നിലയിൽ ആർ അശ്വിന്റെ ലെഗസി അന്താരാഷ്ട്ര താരമെന്ന നിലയുടെ അത്രയും വരില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒഫൻസീവായി ഉപയോഗിച്ച പല കാര്യവും അദ്ദേഹവം ഐപിഎല്ലിൽ ഡിഫൻസീവായാണ് എറിഞ്ഞത്. അവൻ അവന്റെ ഓഫ് സ്പിന്നർ കുറച്ചുകൂടി ഉപയോഗിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.
ഐപിഎല്ലിൽ അവന്റെ കാര്യം ഒരു കുഴഞ്ഞുമറിഞ്ഞ അവസ്ഥായാണ്. അവന്റെ ഐപിഎൽ കരിയറിൽ ഒരുപാട് കാര്യം നടക്കുന്നുണ്ടായിരുന്നു അതിനാൽ തന്നെ അവന്റെ പ്രൈമറി സ്കിൽ അവൻ സെക്കൻഡറിയായാണ് ഉപയോഗിച്ചത്,' യൂട്യൂബ് ചാനലിൽ സംസാരിക്കവെ ഉത്തപ്പ പറഞ്ഞു.
2009 മുതൽ 2015 വരെ സിഎസ്കെയിൽ കളിച്ചിരുന്ന താരം കഴിഞ്ഞ സീസണിലാണ് പിന്നീട് തിരിച്ചെത്തിയത്. അതിനിടയിൽ രാജസ്ഥാൻ റോയൽസിനും റൈസിംഗ് പുണെ സൂപ്പർ ജയന്റ്സിനും പഞ്ചാബ് കിങ്സിനും, ഡല്ഹി ക്യാപിറ്റല്സിനും വേണ്ടി കളിച്ചു.
Content Highlights- Robin Uthappa Says R Ashwin is not good in ipl as he is in IPL