ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആള്ക്കൂട്ട ദുരന്തത്തില് മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു. മരിച്ച 11 പേരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതമാണ് ആര്സിബി സഹായധനം പ്രഖ്യാപിച്ചത്.
ജൂണ് 3ന് നടന്ന ഐപിഎല് ഫൈനലിന് തൊട്ടടുത്ത ദിവസം ജൂണ് നാലിന് ആര്സിബിയുടെ വിജയാഘോഷത്തില് പങ്കെടുക്കാനെത്തിയവരാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ തിക്കിലും തിരിക്കിലും പെട്ട് മരിച്ചത്. 55 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ആർസിബി സോഷ്യൽ പോസ്റ്റുമായി രംഗത്തെത്തിയിരുന്നത്. ആർസിബി കെയർ എന്ന പേരിൽ ആരാധകർക്കായി വെൽഫെയർ കൂട്ടായ്മ പങ്കുവെച്ച ആർസിബി തൊട്ടടുത്ത ദിവസമാണ് സഹായ ദിനം പ്രഖ്യാപിക്കുന്നത്.
Content Highlights:RCB announce Rs 25 lakh each for families