'ഏത് ബോളറെ അടിച്ചൊതുക്കാനാണ് കൂടുതൽ ഇഷ്ടം?'; ചോദ്യത്തിന് രോഹിത് ശർമയുടെ ക്ലാസ്സ് മറുപടി

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് രോഹിത് ശർമ്മയുടെ പേരിലാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ പവർ ഹിറ്റിങ്ങിന് പേരുകേട്ട താരമാണ് ഇന്ത്യയുടെ സീനിയർ താരം രോഹിത് ശർമ. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് രോഹിത് ശർമ്മയുടെ പേരിലാണ്. 637 സിക്സറുകളാണ് മൂന്ന് ഫോർമാറ്റിൽ കൂടി താരം അടിച്ചുകൂട്ടിയിട്ടുളളത്. ഏകദിനങ്ങളിൽ 93 ഉം ടി20യിൽ 140 ഉം സ്ട്രൈക്ക് റേറ്റ് രോഹിത്തിനുണ്ട്.

അതേ സമയം ഏത് ബൗളറിനെതിരെയാണ് ഏറ്റവും കൂടുതൽ സിക്സറുകൾ അടിക്കാൻ ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് രോഹിത്. എല്ലാ ബൗളർമാർക്കെതിരെയും സിക്സറുകൾ അടിക്കുന്നത് എനിക്ക് ഇഷ്ടമാണ് എന്നായിരുന്നു രോഹിത്തിന്റെ മറുപടി. അതിൽ പ്രത്യേക ബോളർ എന്നില്ല, ഓരോ പന്തിലും പരമാവധി റൺസ് എന്നതാണ് തന്റെ ലക്ഷ്യമെന്നും രോഹിത് പറഞ്ഞു.

38 കാരനായ അദ്ദേഹം കുറച്ച് മാസങ്ങളായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്, 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ൽ മുംബൈ ഇന്ത്യൻസിന് (എം‌ഐ) വേണ്ടിയാണ് അവസാനമായി കളിച്ചത്. ആ ടൂർണമെന്റിൽ, രോഹിത് 15 മത്സരങ്ങളിൽ നിന്ന് 22 സിക്സറുകൾ നേടി, സീസണിലെ മോശം തുടക്കം മറികടന്ന് ആകെ മൊത്തം 418 റൺസ് നേടി.

എന്നിരുന്നാലും, 2025 ലെ ഐ‌പി‌എൽ സമയത്ത്, രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. മുമ്പ് ടി 20 യിൽ നിന്നും വിരമിച്ചാൽ ഇനി ഇന്ത്യൻ ജഴ്‌സിയിൽ ഏകദിനത്തിൽ മാത്രമാണ് താരം കളിക്കുക.

Content Highlights: Which bowler do you like to bowl the most?'; Rohit Sharma's answer

To advertise here,contact us