ഏഷ്യാ കപ്പ് ടൂര്ണമെന്റ് ആരംഭിക്കാന് ഇനി ദിവസങ്ങള് മാത്രമാണ് ബാക്കിയുള്ളത്. സെപ്റ്റംബര് ഒന്പതിന് യുഎഇയില് ആരംഭിക്കാനിരിക്കുന്ന ടൂര്ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന് ടീമും. സൂര്യകുമാര് യാദവ് നയിക്കുന്ന 15 അംഗ സ്ക്വാഡാണ് യുഎഇയിലേക്ക് പറക്കുന്നത്. ടീമിനൊപ്പം റിസര്വ് താരങ്ങളേയും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോഴിതാ അഞ്ച് ഇന്ത്യന് താരങ്ങളെ ബിസിസിഐ ദുബായിലേക്ക് അയയ്ക്കുന്നില്ലെന്ന റിപ്പോര്ട്ടുകളാണ് പുറത്തുവരുന്നത്. റിസര്വ് താരങ്ങളായ യശസ്വി ജയ്സ്വാള്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടണ് സുന്ദര്, റിയാന് പരാഗ്, ധ്രുവ് ജുറെല് എന്നിവരെയാണ് ബിസിസിഐ ട്രാവല് ലിസ്റ്റില് നിന്ന് ഒഴിവാക്കിയത്. ബിസിസിഐയിലെ ഒരു മുതിര്ന്ന ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
India's standby players Yashasvi Jaiswal, Prasidh Krishna, Washington Sundar, Dhruv Jurel and Riyan Parag will not travel to Dubai for Asia Cup 2025#Asiacup2025 #BCCI pic.twitter.com/DHvodIXXnG
സ്റ്റാന്ഡ്ബൈ താരങ്ങള് പ്രധാന ടീമംഗങ്ങള്ക്കൊപ്പം യാത്ര ചെയ്യുന്നില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്ട്ട് ചെയ്യുന്നത്. 'യശസ്വി ജയ്സ്വാള്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടണ് സുന്ദര്, റിയാന് പരാഗ്, ധ്രുവ് ജുറെല് എന്നിവര് ദുബായിലേക്ക് ടീമിനൊപ്പം യാത്ര ചെയ്യില്ല. എല്ലാ കളിക്കാരും സെപ്റ്റംബര് നാലിന് ദുബായില് എത്തും. സെപ്റ്റംബര് അഞ്ചിനാണ് ആദ്യ പരിശീലന സെഷന്. തെരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരങ്ങള് അവരവരുടെ സ്ഥലങ്ങളില് നിന്ന് ദുബായിലേക്ക് പറക്കും' ബിസിസിഐയിലെ ഒരു മുതിര്ന്ന ഉദ്യോഗസ്ഥന് പിടിഐയോട് പറഞ്ഞു.
Content Highlights: BCCI Won't Send Five Stars To Dubai For Asia Cup, Report Says