സഞ്ജു ഇറങ്ങുമോ?; കെ സി എല്ലിൽ ഇന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ്-ട്രിവാൻഡ്രം റോയൽസ് പോരാട്ടം

പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കൊച്ചിക്ക് ആദ്യ സ്ഥാനത്തേക്ക് മടങ്ങിയെത്താൻ വിജയം അനിവാര്യമാണ്

കെ സി എല്ലിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ. ആദ്യ പോരാട്ടത്തിൽ ഉച്ചയ്ക്ക് 2.30 മുതൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് -ട്രിവാൻഡ്രം റോയൽസിനെ നേരിടും.

പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കൊച്ചിക്ക് ആദ്യ സ്ഥാനത്തേക്ക് മടങ്ങിയെത്താൻ വിജയം അനിവാര്യമാണ്. മറുവശത്ത് അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിൻ്റ് മാത്രമുള്ള റോയൽസ് നിലവിൽ അഞ്ചാം സ്ഥാനത്താണ്.

കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടി ഇന്ന് സൂപ്പർ താരം സഞ്ജു സാംസൺ കളത്തിലിറങ്ങുമോ എന്നാണ് ആരാധകർ ആകാംക്ഷയോടെ നോക്കുന്നത്. തുടർച്ചയായ സെഞ്ച്വറിഎം അർധ സെഞ്ച്വറിയുമായി തിളങ്ങിയ താരം പക്ഷെ ഇന്നലത്തെ മാച്ചിൽ കളിക്കാനിറങ്ങിയിരുന്നില്ല. സഞ്ജു ഇല്ലാതെ ഇറങ്ങിയ കൊച്ചി ടീം കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനോട് തോൽക്കുകയും ചെയ്തിരുന്നു.

രണ്ടാം മൽസരത്തിൽ കൊല്ലം സെയിലേഴ്സ് ആലപ്പി റിപ്പിൾസിനെയാണ് നേരിടുക. നാല് കളികളിൽ നിന്ന് നാല് പോയിൻ്റുള്ള കൊല്ലം ഇപ്പോൾ നാലാം സ്ഥാനത്താണ്. രണ്ട് പോയിൻ്റ് മാത്രമുള്ള ആലപ്പി റിപ്പിൾസ് പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഇപ്പോൾ.

To advertise here,contact us