സഞ്ജുവും ഗില്ലുമല്ല; ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി തിരിക്കുക ഇവർ; പ്രവചിച്ച് സെവാഗ്

ഇന്ത്യയുടെ ഗെയിം ചേഞ്ചര്‍മാരാവാൻ പോകുന്ന മൂന്ന് താരങ്ങളെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്

ഏഷ്യ കപ്പിലെ ഇന്ത്യയുടെ ഗെയിം ചേഞ്ചര്‍മാരാവാൻ പോകുന്ന മൂന്ന് താരങ്ങളെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് . അഭിഷേക് ശർമ, വരുണ്‍ ചക്രവര്‍ത്തി ജസ്പ്രീത് ബുമ്ര എന്നിവരെയാണ് സെവാഗ് തിരഞ്ഞെടുത്തത്.

തന്‍റേതായ ദിവസം ഏത് ആക്രമണത്തെയും ഒറ്റക്ക് തകര്‍ക്കാന്‍ അഭിഷേകിനാവും. അതുപോലെ ചാമ്പ്യൻസ് ട്രോഫിയിലടക്കം ദുബായിലെ ടേണിംഗ് വിക്കറ്റുകളില്‍ തിളങ്ങിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യയുടെ ഗെയിം ചേഞ്ചറാവാന്‍ കെല്‍പുള്ള മറ്റൊരു താരം.

അതുപോലെ കഴിഞ്ഞ ടി20 ലോകകപ്പിനുശേഷം ആദ്യമായി ഇന്ത്യൻ കുപ്പായത്തില്‍ ടി20 മത്സരം കളിക്കാനിറങ്ങുന്ന ജസ്പ്രീത് ബുമ്രയും പതിവുപോലെ ഇന്ത്യയുടെ വജ്രായുധമാകും സെവാഗ് സോണി സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ ടി20 ലോകകപ്പില്‍ 15 വിക്കറ്റുമായി ബുമ്ര ഇന്ത്യയുടെ കിരീടനേട്ടത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. ഇന്ത്യക്കായി 17 മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശര്‍മയാകട്ടെ 193.84 എന്ന മോഹിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റില്‍ 535 റണ്‍സടിച്ചിട്ടുണ്ട്. ഇന്ത്യക്കായി 15 ടി20 മത്സരങ്ങളില്‍ പന്തെറിഞ്ഞ വരുണ്‍ ചക്രവര്‍ത്തിയാകട്ടെ 33 വിക്കറ്റുകള്‍ എറിഞ്ഞിട്ടുണ്ട്.

Content Highlights- Virender Sehwag predicts India's game changers in Asia Cup

To advertise here,contact us