
ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് തിരിച്ചെത്തി ഐപിഎൽ ക്ലബ്ബായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു.
ഐപിഎൽ ചാമ്പ്യൻമാരായതിന് ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഫാൻ പരേഡിൽ വെച്ച് സ്റ്റാമ്പേഡിൽ പെട്ട് ഒരുപാട് ആളുകൾ മരണപ്പെട്ടത്തിന് ശേഷമായിരുന്നു ആർസിബി സോഷ്യൽ മീഡിയയിൽ നിന്നും മാറി നിന്നത്.
എന്നാൽ ഈ മാറി നിൽക്കൽ നിശബ്ദത അഭാവമല്ല, മറിച്ച് ദുഃഖമാണെന്ന് ആർസിബി പുതിയ പോസ്റ്റിൽ പറയുന്നു. ജൂൺ നാല് മുതലാണ് ആർസിബിയുടെ മാറിനിൽക്കൽ. നിലവിൽ ആർസിബി കെയേഴ്സ് എന്ന പുതിയ പദ്ധതിയുമായാണ് ആർസിബി രംഗത്തെത്തിയിരിക്കുന്നത്.
നിലവിൽ സോഷ്യൽ മീഡിയയിലേക്കെത്തിയത് ആഘോഷങ്ങൾക്ക് വേണ്ടിയല്ല മറിച്ച് അനുകമ്പക്ക് വേണ്ടിയാണെന്ന് ആർസിബി പോസ്റ്റിൽ പറഞ്ഞു. ആരാധകർക്കൊപ്പം ആരാധകർക്ക് വേണ്ടി നടത്തുന്ന പ്ലാറ്റ്ഫോമായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു.
Content Higlights- Rcb Came Back to social media after almost three months