ഏഷ്യാ കപ്പിൽ ഇന്ത്യ- പാകിസ്താൻ സൂപ്പർ പോരാട്ടത്തിനെ കുറിച്ച് പാക് മുൻ സൂപ്പർ താരം വസീം അക്രം. ടൂർണമെൻറിൽ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന പോരാട്ടം ഇതുവരെ കണ്ട മുൻ മത്സരങ്ങളേക്കാൾ ആവേശകരമാകുമെന്നാണ് അക്രം പറയുന്നത്. എന്നാൽ ആവേശം ഒരിക്കലും അതിരുകടന്നതാകരുതെന്നും ഇരുരാജ്യങ്ങളിലെയും ആരാധകരോടും വസീം അക്രം പറയുന്നുണ്ട്.
'മുൻപ് ഉണ്ടായിരുന്നതുപോലെ ഇത്തവണയും ഇന്ത്യ- പാകിസ്താൻ പോരാട്ടം വളരെയധികം ആവേശം കൊള്ളിക്കുന്നതായിരിക്കുമെന്നു എനിക്കുറപ്പുണ്ട്. പക്ഷെ കളിക്കാരും ആരാധകരുമെല്ലാം ഒരുപോലെ അച്ചടക്കം കാണിക്കുമെന്നു ഞാന് പ്രതീക്ഷിക്കുന്നു, അതു പരിധി കടക്കാനും പാടില്ല. ഇന്ത്യക്കാര് വലിയ ദേശസ്നേഹികളും അവരുടെ ടീം വിജയിക്കണമെന്നും ആഗ്രഹിക്കുന്നവരാണെങ്കില് പാകിസ്താനി ഫാന്സും അങ്ങനെ തന്നെയാണ്', ടെലക്കോം ഏഷ്യാ സ്പോര്ട്ടിനോടു സംസാരിക്കവെയാണ് അക്രം പറഞ്ഞു.
ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പ് ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സെപ്റ്റംബർ ഒൻപതിനാണ് ഏഷ്യയിലെ ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് തുടക്കമാവുന്നത്. സെപ്റ്റംബർ 10ന് യുഎഇക്കെതിരെയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14ന് നടക്കും. ഗ്രൂപ്പിലെ സ്ഥാനം അനുസരിച്ച് സൂപ്പർ ഫോറിലും ടീമുകൾ ഒരുതവണ ഏറ്റുമുട്ടും.
Content Highlights: Wasim Akram drops fiery warning as India vs Pakistan Asia Cup clash looms