മൂക്കിൽ നിന്ന് സ്കിൻ ക്യാൻസർ നീക്കം ചെയ്ത ഫോട്ടോ പങ്കിട്ട് ഓസ്ട്രേലിയയുടെ ലോകകപ്പ് ജേതാവായ മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. നിരന്തരം ആരോഗ്യ പ്രശ്നങ്ങളാൽ വേട്ടയാടപ്പെടുന്ന ക്ലാർക്ക് സ്കിൻ ക്യാൻസറിൽ ജാഗ്രത പുലർത്താൻ ആരാധകരോട് നിർദേശം നൽകുകയും ചെയ്തു.
സ്കിൻ ക്യാൻസർ യാഥാർഥ്യമാണ്. പ്രത്യേകിച്ച് ഓസ്ട്രേലിയയിൽ, എന്റെ മൂക്കിൽ നിന്ന് ഒരു ഭാഗം മുറിച്ചുമാറ്റി. നിങ്ങളുടെ ചർമ്മം പരിശോധിക്കാൻ ഒരു സൗഹൃദ ഓർമ്മപ്പെടുത്തൽ. പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലത്, ക്ലാർക്ക് ഫോട്ടോ പങ്കിട്ടതിനോടപ്പം കുറിച്ചു. 2006 ലാണ് ക്ലാർക്കിന് സ്കിൻ ക്യാൻസർ ആണെന്ന് ആദ്യം കണ്ടെത്തുന്നത്. തുടർന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചർമങ്ങൾ നീക്കം ചെയ്തിരുന്നു.
ക്ലാർക്ക് 2015 ൽ ഇംഗ്ലണ്ടിൽ നടന്ന ആഷസ് പരമ്പരയ്ക്ക് ശേഷമാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. 2003 ൽ ആരംഭിച്ച 12 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ 34 ടി 20 മത്സരങ്ങളും 115 ടെസ്റ്റുകളും 245 ഏകദിനങ്ങളും കളിച്ചു. ആകെ മൊത്തം ഫോർമാറ്റുകളിലായി 17000 ലധികം റൺസ് സ്കോർ ചെയ്തു.
Content Highlights:'Skin cancer is real'; Michael Clarke shares photo of cancer removed from nose