സെഞ്ച്വറിക്കരികെ വീണ് രോഹൻ കുന്നുമ്മൽ; കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിന് മിന്നും തുടക്കം

നേരത്തെ ടോസ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ സെഞ്ച്വറിക്കരികിൽ വീണ് രോഹൻ കുന്നുമ്മൽ. 43 പന്തുകളിൽ എട്ട് സിക്‌സറും ആറ് ഫോറുകളും അടക്കം 94 റൺസ് നേടിയ താരം ഒടുവിൽ അഫ് റാദിന്റെ പന്തിൽ പുറത്താകുകയായിരുന്നു. സച്ചിൻ സുരേഷ് 19 പന്തിൽ 28 റൺസ് നേടി. നിലവിൽ 13 ഓവർ പിന്നിടുമ്പോൾ 135 റൺസിന് രണ്ട് എന്ന നിലയിലായാണ് കാലിക്കറ്റ്.

നേരത്തെ ടോസ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ബൗളിംഗ് തിരഞ്ഞെടുക്കകുയായിരുന്നു. സൂപ്പർ താരം സഞ്ജു സാംസൺ ഇന്ന് കളിക്കുന്നില്ല. താരത്തിന് പകരം വിക്കറ്റ് കീപ്പറായി നിഖിൽ തോട്ടത്ത് ആണ് കളിക്കുന്നത്. തുടർച്ചയായ വെടിക്കെട്ട് പ്രകടനങ്ങൾക്ക് ശേഷം സഞ്ജു വിശ്രമം തിരഞ്ഞെടുത്തതാണെന്നാണ് സൂചന.

Content Highlights: Rohan Kunnummal falls short of a century

To advertise here,contact us