കെസിഎൽ രണ്ടാം സീസണിൽ വെടിക്കെട്ട് പ്രകടനവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ് ഓപ്പണർ മുഹമ്മദ് ഷാനു. കാലിക്കട്ട് ഗ്ലോബ്സ്റ്റാർസിനെതിരെയാണ് അദ്ദേഹത്തിന്റെ മികച്ച ബാറ്റിങ്. 20 ഓവറിൽ 250 റൺസ് പിന്തുടർന്ന കൊച്ചിക്ക് വേണ്ടി മികച്ച തുടക്കമാണ് ഷാനു നൽകിയത്.
22 പന്തിൽ നിന്നും നാല് ഫോറും നാല് സിക്സറുമുൾപ്പടെ 53 റൺസാണ് ഷാനു അടിച്ചുക്കൂട്ടിയത്. ആദ്യ ഓവർ മുതൽ തകർത്തടിച്ചായിരുന്നു താരത്തിന്റെ ബാറ്റിങ്. 240 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഒടുവിൽ അഖിൽ സ്കറിയയുടെ പന്തിൽ മോനു കൃഷ്ണയുടെ ക്യാച്ച് നൽകിയാണ് ഷാനു മടങ്ങിയത്. മറ്റൊരു ഓപ്പണറായ വിനൂപ് മനോഹർ 17 പന്തിൽ 36 റൺസും സ്വന്തമാക്കി. ഏഴ് ഫോറും ഒരു സിക്സറുമടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്സ്.
നേരത്തെ ടോസ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് ബൗളിംഗ് തിരഞ്ഞെടുക്കകുയായിരുന്നു. സൂപ്പർ താരം സഞ്ജു സാംസൺ ഇന്ന് കളിക്കുന്നില്ല. തുടർച്ചയായ വെടിക്കെട്ട് പ്രകടനങ്ങൾക്ക് ശേഷം സഞ്ജു വിശ്രമം തിരഞ്ഞെടുത്തതാണെന്നാണ് സൂചന.
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് വേണ്ടി 94 റൺസ് നേടിയ രോഹൻ കുന്നുമ്മലാണ് ടോപ് സ്കോററായത്. ആറ് ഫോറും എട്ട് സിക്സറുമടിച്ചായിരുന്നു താരത്തിന്റെ ഇന്നിങ്സ്. അഖിൽ സ്കറിയ 19 പന്തിൽ 45 റൺസ് നേടി. മറുതുങ്കൽ അജിനാസ് 33 പന്തിൽ നിന്നും 49 റൺസ് സ്വന്തമാക്കി.
Content Highlights- Muhammed Shanu hitted 50 in 20 balls in KCl