അശ്വിന് വിദേശ ലീ​ഗുകളിൽ കളിക്കാനാവുമോ? നിയമം പറയുന്നത് ഇങ്ങനെ

വിദേശ ലീ​ഗുകളിൽ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്ന് നിബന്ധനകളാണുള്ളത്

അശ്വിന് വിദേശ ലീ​ഗുകളിൽ കളിക്കാനാവുമോ? നിയമം പറയുന്നത് ഇങ്ങനെ അൽപ സമയം മുമ്പാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ ഐ പി എല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. എല്ലാ അവസാനങ്ങളും മറ്റൊന്നിന്റെ തുടക്കമാണെന്ന് പറഞ്ഞ അശ്വിൻ വിദേശ ലീ​ഗുകളിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു.

ഐ.പി.എൽ കളിച്ച് കൊണ്ടിരിക്കേ ഇന്ത്യൻ താരങ്ങൾക്ക് മറ്റ് വിദേശ ലീ​ഗുകളിൽ‌ കളിക്കാനാവുമോ?. ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീ​ഗുകളിൽ കളിക്കാൻ മൂന്ന് നിബന്ധനകളാണുള്ളത്

1- അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കണം.

2- ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കണം

3- ഐ.പി.എല്ലിൽ നിന്ന് വിരമിക്കണം

ബിസിസിഐയുടെ ഈ മൂന്ന് നിബന്ധനങ്ങൾ പാലിക്കപ്പെട്ടാൽ ഏത് താരങ്ങൾക്കും വിദേശ ലീ​ഗുകളിൽ കളിക്കാം. ഐ.പി.എല്ലിൽ നിന്ന് കൂടി വിരമിച്ചതോടെ അശ്വിന് ഇനി ബി​ഗ് ബാഷ് ലീ​ഗടക്കമുള്ള വിദേശ ലീ​ഗുകളിൽ കളിക്കാനാവും.

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച സ്പിന്നർമാരുടെ കൂട്ടത്തിലാണ് അശ്വിന്റെ പേരുള്ളത്. 2009ൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഐ പി എൽ കരിയർ ആരംഭിച്ച അശ്വിൻ, അതേ ടീമിനൊപ്പം അവസാന മത്സരവും കളിച്ചാണ് പാഡഴിക്കുന്നത്. 15 വർഷം നീണ്ട ഐ.പി.എൽ കരിയറിൽ 221 മത്സരങ്ങളിൽനിന്ന് 187 വിക്കറ്റുകളും 833 റൺസും അശ്വിൻ സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Can Ashwin play in foreign leagues? This is what the law says

To advertise here,contact us