അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ സൂപ്പർ താരം ചെതേശ്വര് പുജാരയെ പുകഴ്ത്തി ഓസ്ട്രേലിയൻ വനിതാ ടീം ക്യാപ്റ്റൻ അലീസ ഹീലി. ഓസ്ട്രേലിയയ്ക്കെതിരെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ് പുജാരയെന്നാണ് സൂപ്പർ താരം മിച്ചൽ സ്റ്റാർക്കിന്റെ ജീവിതപങ്കാളി കൂടിയായ ഹീലി പറയുന്നത്. തനിക്കടക്കമുള്ള ഇന്നത്തെ പല താരങ്ങൾക്കും പുജാരയെ പോലുള്ള മാനസിക ധൈര്യമില്ലെന്നും ഹീലി പറഞ്ഞു.
ക്രിക്കറ്റില് നിന്ന് വിരമിച്ച സൂപ്പര് താരം ചെതേശ്വര് പുജാരയ്ക്ക് കുറച്ച് വര്ഷങ്ങള് കൂടി കളിക്കാന് കഴിയുമായിരുന്നുവെന്ന് ഓസ്ട്രേലിയന് വനിതാ ക്യാപ്റ്റന് അലീസ ഹീലി. 2018 -19ലെ ഓസ്ട്രേലിയക്കെതിരായ പരമ്പരയില് രണ്ട് വിജയങ്ങളില് താരം നിര്ണായക പങ്ക് വഹിച്ചെന്നും ഹീലി പറഞ്ഞു.
‘അദ്ദേഹത്തിന് 37 വയസേയുള്ളൂ എന്ന് എനിക്ക് അറിയില്ലായിരുന്നു. കുറച്ച് വര്ഷം കൂടെ പൂജാരയ്ക്ക് ക്രിക്കറ്റ് തുടരാൻ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ രണ്ട് വിജയങ്ങളില് താരം നിര്ണായകമായ പങ്ക് വഹിച്ചിരുന്നു. മത്സരത്തില് അദ്ദേഹം ഞങ്ങളുടെ ബോളിങ് യൂണിറ്റിനെ താരം വളരെയധികം പരീക്ഷിച്ചിരുന്നു', ലിസ്റ്റ്നര് സ്പോര്ട്ട് യൂട്യൂബ് ചാനലില് സംസാരിക്കവേ ഓസ്ട്രേലിയന് ക്യാപ്റ്റന് പറഞ്ഞു.
Alyssa Healy reflects on why Cheteshwar Pujara was the toughest puzzle for the Australians to solve. 💪🏼#TestCricket #CheteshwarPujara #Sportskeeda pic.twitter.com/5pgH2SWzoO
Australian skipper Alyssa Healy feels Cheteshwar Pujara still has plenty of cricket left in him. 🙌🏏#AlyssaHealy #Pujara #IndianCricket #BCCI #CricketMoodOfficial #Cricket@ICC @BCCI @cheteshwar1 @ahealy77 @T20WorldCup @cricketworldcup pic.twitter.com/B3I0AsYMMu
'പുജാരയെ പുറത്താക്കാന് ശ്രമിച്ച് ഓസ്ട്രേലിയന് ബൗളര്മാര് തളര്ന്നു. അവസാനം അവര് അദ്ദേഹത്തെ പുറത്താക്കാനുള്ള ശ്രമം ഉപേക്ഷിച്ച് മറ്റുള്ള ബാറ്റര്മാരെ ഔട്ടാക്കാന് ശ്രദ്ധ നല്കി. കാരണം, പുജാരയെ പുറത്താക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് അവര് മനസിലാക്കി. അദ്ദേഹത്തിന്റെ മാനസിക ധൈര്യം എനിക്കടക്കമുള്ള ഇന്നത്തെ താരങ്ങൾക്കില്ല’, ഹീലി പറഞ്ഞു.
2018 – 19 ബോര്ഡര് ഗവാസ്കര് ട്രോഫിയില് പുജാര മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആ വര്ഷത്തില് ഇന്ത്യ ആദ്യമായി ഓസ്ട്രേലിയയില് പരമ്പര സ്വന്തമാക്കിയപ്പോള് പ്ലെയര് ഓഫ് ദി സീരീസായത് പുജാരയായിരുന്നു. ആ പരമ്പരയില് 74.42 ആവറേജില് താരം 521 റണ്സാണ് നേടിയത്. മൂന്ന് സെഞ്ച്വറികളാണ് താരം ഈ പരമ്പരയില് ഓസ്ട്രേലിയയ്ക്കെതിരെ നേടിയത്.
അതേസമയം ഓഗസ്റ്റ് 24 ഞായറാഴ്ചയാണ് പുജാര ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് കളിക്കാരിൽ ഒരാളായിരുന്നു പൂജാര. 37 കാരനായ പൂജാര 103 ടെസ്റ്റുകളിൽ നിന്ന് 43.60 ശരാശരിയിൽ 7195 റൺസ് നേടിയിട്ടുണ്ട്, അഞ്ച് ഏകദിനങ്ങളിൽ നിന്ന് 10.20 ശരാശരിയിൽ 51 റൺസും നേടി.
Content Highlights: Alyssa Healy Sheds Light On How Cheteshwar Pujara Drained Australia Pacers Out During BGT 2018