നെഞ്ച് കത്തിപോകുന്ന അനുഭവം; ഇന്ത്യ താരങ്ങള്‍ക്ക് എബി ഡിവില്ലിയേഴ്സിന്റെ മുന്നറിയിപ്പ്

തന്റെ 16ാം വയസ്സിൽ തുടങ്ങിയതാണെന്നാണ് അദ്ദേഹം പറഞ്ഞു

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കാൻ യോഗ്യത നേടാനായി ബ്രോങ്കോ ഫിറ്റ്നസ് ടെസ്റ്റ് കൊണ്ടുവന്നിരുന്നു. കളിക്കാരുടെ കായികക്ഷമത അളക്കാനായി ഇംഗ്ലണ്ട് പരമ്പരക്ക് ശേഷമാണ് ബിസിസിഐ ഇത് നിലവിൽ കൊണ്ടുവന്നത്. റഗ്ഭിയിലാണ് പൊതുവെ ഇത്തരത്തിലുള്ള ടെസ്റ്റ് നടത്തുന്നത്.

ജൂണിൽ പുതുതായി നിയമിതനായ സ്‌ട്രെങ്ത്ത് ആൻഡ് കണ്ടീഷണിംഗ് കോച്ച് അഡ്രിയാൻ ലെ റൗക്‌സിൻറെ കൂടെ നിർദേശമനുസരിച്ചാണ് കോച്ച് ഗൗതം ഗംഭീർ പുതിയ പരീക്ഷണം കൊണ്ടുവരുന്നത്.

എന്നാൽ ബ്രോങ്കോ ടെസ്റ്റിൽ പങ്കെടുത്തതിന്റെ അനുഭവം പങ്കുവെക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ എബി ഡിവില്ലിയേഴ്‌സ്. തന്റെ 16ാം വയസ്സിൽ റഗ്ഭി കളിച്ചുകൊണ്ടിരുന്നപ്പോഴുള്ള അനുഭവമാണ് താരം പങ്കുവെച്ചത്. ഇത് ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഒരിക്കലും നെഞ്ച് കത്തിപോകുമെന്നും എബിഡി പറയുന്നു.

' ടീം ഇക്കാര്യം പറഞ്ഞപ്പോൾ എനിക്ക് ഇത് മനസിലായില്ല. ഞാൻ ചോദിച്ചു എന്താണ് ബ്രോങ്കോ ടെസ്റ്റ്? എന്നാൽ അവർ പറഞ്ഞ് തന്നപ്പോൾ എന്താണ് കാര്യമെന്ന് എനിക്ക് മനസിലായി. ഞാൻ എന്റെ 16ാം വയസ്സ് മുതൽ അത് ചെയ്യുന്നുണ്ട്. ദക്ഷിണാഫ്രിക്കയിൽ ഇതിനെ പറയുന്നത് സ്പ്രിന്റ് റിപ്പീറ്റ് ടെസ്റ്റ് എന്നാണ്.

നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും പാടുള്ളതാണ് ഇത്. യൂണിവേഴ്‌സിറ്റി ഓഫ് പ്രെറ്റോറിയ, യൂണിവേഴ്‌സിറ്റി ഓഫ് സൂപ്പർ സ്‌പോർട്ട് പാർക്ക് എന്നീ സ്ഥലത്ത് തണുത്ത വെളുപ്പാൻ കാലങ്ങളിൽ ഇത് ചെയ്തിട്ടുണ്ട്. കാര്യമായ ഓക്‌സിജനുകൾ ഇല്ലാത്ത സ്ഥലങ്ങളാണ് ഇവ. കടലിൽ നിന്നും 1500 മീറ്റർ മേലയാണ് ഈ സ്ഥലങ്ങൾ, ഇതിനൊപ്പം ഒക്‌സിജൻ ഇല്ലായ്മയും, നെഞ്ച് കത്തുമായിരുന്നു,' എബി ഡിവില്ലേഴ്‌സ് പറഞ്ഞു.

ജൂണിൽ പുതുതായി നിയമിതനായ സ്‌ട്രെങ്ത്ത് ആൻഡ് കണ്ടീഷണിംഗ് കോച്ച് അഡ്രിയാൻ ലെ റൗക്‌സിൻറെ കൂടെ നിർദേശമനുസരിച്ചാണ് കോച്ച് ഗൗതം ഗംഭീർ പുതിയ പരീക്ഷണം കൊണ്ടുവരുന്നത്.

നേരത്തെ ഇന്ത്യൻ താരങ്ങൾക്ക് ശാരീരികക്ഷമത തെളിയിക്കാൻ യോയോ ടെസ്റ്റ് മാത്രമാണുണ്ടായിരുന്നത്. പരമ്പരാഗതമായി റഗ്ബി താരങ്ങളുടെ ശാരീരികക്ഷമത അളക്കാനാണ് ബ്രോങ്കോ ടെസ്റ്റ് നടത്താറുള്ളത്.

തുടർച്ചയായി 20, 40, 60 മീറ്റർ ദൂരത്തേക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓടി നിർത്താതെ 1200 മീറ്റർ ദൂരം ഓടി പൂർത്തിയാക്കുക എന്നതാണ് ബ്രോങ്കോ ടെസ്റ്റിൽ ചെയ്യുന്നത്. ആറ് മിനിറ്റിനുള്ളിൽ ഇത്രയും ദൂരം ഓടി പൂർത്തിയാക്കണം. ഇന്ത്യൻ ടീമിലുള്ള ചില താരങ്ങൾ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ബ്രോങ്കോ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയിരുന്നു.

വരാനിരിക്കുന്ന പരമ്പരകളിലും ബ്രോങ്കോ ടെസ്റ്റ് ഇന്ത്യൻ താരങ്ങളുടെ പ്രത്യേകിച്ച് പേസ് ബൗളർമാരുടെ ശാരീരികക്ഷമത നിർണയിക്കുന്നതിനുള്ള മാനദണ്ഡമാകുമെന്നാണ് കരുതുന്നത്. ടെസ്റ്റ്, ഏകദിന ടീമിലുള്ള താരങ്ങൾക്കായിരിക്കും പ്രധാനമായും ബ്രോങ്കോ ടെസ്റ്റുണ്ടാകുക എന്നാണ് കരുതുന്നത്.

Content Highlights- Abd devillersTalks about Bronco Test

To advertise here,contact us