കരീബിയന് പ്രീമിയര് ലീഗില് വെടിക്കെട്ട് ബാറ്റിംഗുമായി ആർസിബി താരം റൊമാരിയോ ഷെപ്പേര്ഡ്. ഗയാന ആമസോണ് വാരിയേഴ്സിനായി ക്രീസിലിറങ്ങിയ താരം ഏഴ് സിക്സുകള് അടക്കം 34 പന്തില് 74 റൺസടിച്ചു.
ഇതിൽ തോമസ് എറിഞ്ഞ പതിനഞ്ചാം ഓവറിലെ ഒരൊറ്റ പന്തിൽ നിന്ന് നിന്ന് മാത്രം 20 റണ്സാണ് ഷെപ്പേര്ഡ് അടിച്ചെടുത്തത്. പതിനഞ്ചാം ഓവറില് തോമസ് എറിഞ്ഞ മൂന്നാം പന്തിലായിരുന്നു അത്. ഫ്രണ്ട് ഫൂട്ട് നോ ബോളായെങ്കിലും ഷെപ്പേര്ഡിന് ആ ഡെലിവറിയിൽ റണ്ണെടുക്കാനായിരുന്നില്ല.
എന്നാല് ഫ്രീ ഹിറ്റായ അടുത്ത പന്തില് ഷെപ്പേര്ഡ് സിക്സ് പറത്തി. എന്നാൽ ആ പന്തും നോ ബോളായതോടെ വീണ്ടും ഫ്രീ ഹിറ്റ് ലഭിച്ചു. ആ പന്തിലും സിക്സ് പറത്തിയതിന് പിന്നാലെ അതും നോ ബോളാണെന്ന് വ്യക്തമായി. ഇതോടെ ഫ്രീ ഹിറ്റ് ലഭിച്ച നാലാം പന്തിലും സിക്സ് അടിച്ച ഷെപ്പേര്ഡ് ഒരു ലീഗല് ഡെലിവെറിയില് നിന്ന് മാത്രം അടിച്ചെടുത്തത് 20 റണ്സായിരുന്നു.
ROMARIO SHEPHERD PLAYS FOR MY CLUB 🔥❤️.Earlier there was Pollard , Russell who used to be a nightmare for other teams , but they were in different teams. The day Tim David and Shepherd both started smashing it will be carnage 🔥pic.twitter.com/GarpnYfcYP
എന്നാല് ഷെപ്പേര്ഡിന്റെ വെടിക്കെട്ടിനും ടീമിനെ ജയത്തിലെത്തിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ഗയാന 20 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 203 റണ്സെടുത്തപ്പോള് സെന്റ് ലൂസിയ കിംഗ്സ് 18.1 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് ലക്ഷ്യത്തിലെത്തി.
വെസ്റ്റ് ഇന്ഡീസിനായി 39 ഏകദിനങ്ങളിലും 63 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള ഷെപ്പേര്ഡ് തന്റെ ബിഗ് ഹിറ്റിംഗ് കൊണ്ടാണ് ശ്രദ്ധേയനായത്. കഴിഞ്ഞ ഐപിഎല്ലില് ചെന്നൈ സൂപ്പര് കിംഗ്സിനെതിരെ 14 പന്തില് അര്ധസെഞ്ചുറി നേടി ഐപിഎല് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ അര്ധസെഞ്ചുറിയെന്ന റെക്കോര്ഡും സ്വന്തമാക്കിയിരുന്നു.
Content Highlights: 20 runs in one ball; RCB player's brilliant performance in the Caribbean Premier League