കേരള ക്രിക്കറ്റ് ലീഗിൽ വീണ്ടും വെടിക്കെട്ട് ബാറ്റിങ്ങുമായി സൂപ്പർ താരം സഞ്ജു സാംസണ്. തൃശൂർ ടൈറ്റൻസിനെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന മത്സരത്തില് തകര്പ്പന് അര്ധ സെഞ്ച്വറിയാണ് സഞ്ജു അടിച്ചു കൂട്ടിയത്. 26 പന്തിലാണ് താരം അർധ സെഞ്ച്വറി തികച്ചത്. 46 പന്തില് 89 റണ്സെടുത്താണ് സഞ്ജു പുറത്തായത്. ഒന്പത് സിക്സും നാല് ബൗണ്ടറിയുമാണ് താരത്തിന്റെ ബാറ്റില് നിന്ന് പിറന്നത്.
തുടര്ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണറായി ഇറങ്ങി മിന്നിക്കുകയാണ് സഞ്ജു. സീസണിലെ ആദ്യ മത്സരത്തില് തിളങ്ങാന് സാധിച്ചില്ലെങ്കിലും കൊല്ലം സെയ്ലേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തില് സഞ്ജു നിര്ണായക സെഞ്ച്വറി നേടിയിരുന്നു. കൊല്ലത്തിനെതിരെ 51 പന്തില് 121 റണ്സെടുത്തു. ഏഴ് സിക്സറുകളും 14 ബൗണ്ടറികളുമാണ് സഞ്ജുവിന്റെ ബാറ്റില് നിന്ന് പിറന്നത്.
സഞ്ജുവിന്റെ സെഞ്ച്വറിക്കരുത്തില് ബ്ലൂ ടൈഗേഴ്സ് കഴിഞ്ഞ മത്സരത്തില് വിജയിക്കുകയും ചെയ്തിരുന്നു. ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തില് ചാമ്പ്യന്മാരായ കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിനാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് മുട്ടുകുത്തിച്ചത്. കൊല്ലം ഉയര്ത്തിയ 237 റണ്സ് വിജയലക്ഷ്യത്തിലേക്ക് അവസാന പന്തിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് എത്തിയത്.
Content Highlights: Sanju Samson batting in KCL