അവനെ ഞാൻ അന്നേ അളന്നതാ'! ജോ റൂട്ടിനെ കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ

ടെസ്റ്റ് ക്രിക്കറ്റിൽ എക്കാലത്തെയും വലിയ റൺഗെറ്ററായ ഇന്ത്യൻ ഇതിഹാസ സച്ചിൻ ടെണ്ടുൽക്കറെ മറികടക്കാൻ ഏറ്റവും സാധ്യതയുള്ള കളിക്കാരൻ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ്

ടെസ്റ്റ് ക്രിക്കറ്റിൽ എക്കാലത്തെയും വലിയ റൺഗെറ്ററായ ഇന്ത്യൻ ഇതിഹാസ സച്ചിൻ ടെണ്ടുൽക്കറെ മറികടക്കാൻ ഏറ്റവും സാധ്യതയുള്ള കളിക്കാരൻ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ്. ടെസ്റ്റിൽ ഇതുവരെ 13,543 റൺസാണ് റൂട്ട് അടിച്ചുക്കൂട്ടിയത്. സച്ചിൻ ടെണ്ടുൽക്കർ 200 ടെസ്റ്റിൽ നിന്നും 15,921 റൺസാണ് നേടിയത്.

സച്ചിനെ മറികടക്കാന് വെറും 2378 റൺസ് മാത്രമാണ് റൂട്ടിന് ആവശ്യം. റൂട്ടിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സച്ചിൻ. ഇപ്പോഴും റൂട്ട് ശക്തമായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ സച്ചിൻ റൂട്ടിനെ ആദ്യമായി കണ്ടപ്പോൾ തോന്നിയ കാര്യവും സച്ചിൻ പറഞ്ഞു.

13,000 റൺസ് ടെസ്റ്റ് ക്രിക്കറ്റിൽ നേടുക എന്നുള്ളത് വലിയ കാര്യമാണ്. അവൻ ഇപ്പോഴും ശക്തമായി പോകുന്നു. 2012ൽ നാഗ്പൂർ ടെസ്റ്റിൽ ആദ്യമായി കണ്ടപ്പോൾ ഞാൻ എന്റെ ടീം മേറ്റ്‌സിനോട് ഇവൻ ഇംഗ്ലണ്ടിന്റെ അടുത്ത നായകനാണെന്ന് പറഞ്ഞിരുന്നു. അവൻ എങ്ങനെ ഗ്രൗണ്ടിനെ കാണുന്നു എന്നുള്ളതാണ് എന്നെ അതിശയിപ്പിച്ചത് അതിനൊപ്പം സ്‌ട്രൈക്ക് റൊട്ടേഷനും. ആ നിമിശം എനിക്ക് മനസിലായി അവൻ മികച്ച കളിക്കാരനാകുമെന്ന്. സച്ചിൻ പറഞ്ഞു.

Content Highlights- Sachin Tendulkar praises Joe Root

To advertise here,contact us