രോഹിത്തിന് അത് പറ്റില്ല! പുറത്താക്കാൻ വേണ്ടിയാണ് ഈ ഫിറ്റ്‌നസ് ടെസ്റ്റ് ; തുറന്നുപറഞ്ഞ് മുൻ താരം

കളിക്കാരുടെ കായികക്ഷമത അളക്കാനായി ഇംഗ്ലണ്ട് പരമ്പരക്ക് ശേഷമാണ് ബിസിസിഐ ഇത് നിലവിൽ കൊണ്ടുവന്നത്

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കാൻ യോഗ്യത നേടാനായി ബ്രോങ്കോ ഫിറ്റ്‌നസ് ടെസ്റ്റ് കൊണ്ടുവന്നിരുന്നു. കളിക്കാരുടെ കായികക്ഷമത അളക്കാനായി ഇംഗ്ലണ്ട് പരമ്പരക്ക് ശേഷമാണ് ബിസിസിഐ ഇത് നിലവിൽ കൊണ്ടുവന്നത്. റഗ്ഭിയിലാണ് പൊതുവെ ഇത്തരത്തിലുള്ള ടെസ്റ്റ് നടത്തുന്നത്.

ബിസിസിഐ ഇത് കൊണ്ടുവന്നത് രോഹിത് ശർമയെ പോലുള്ള സീനിയർ താരങ്ങളെ പാട്ടിലാക്കാനാണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ബ്രോങ്കോ ടെസ്റ്റ് രോഹിത് ശർമക്ക് പറ്റില്ലെന്നും അദ്ദേഹത്തിന്റെ 2027 ലോകപപ്പ് കളിക്കുക എന്ന് സ്വപ്‌നം തല്ലികെടുത്താനുമാണ് ബിസിസിഐ ഇത് ചെയ്യുന്നത് എന്നും തിവാരി പറഞ്ഞു.

'2027 ഏകദിന ലോകകപ്പിൽ വിരാട് കോഹ്ലിയെ കളിപ്പിക്കാതിരിക്കുക പ്രയാസമുള്ള കാര്യമാണ്. എന്നാൽ രോഹിത് ശർമയെ പരിഗണിക്കുമോ എന്ന് കണ്ടറിയണം. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നടക്കുന്ന കാര്യങ്ങൾ ആഴത്തിൽ നിരീക്ഷിക്കുന്നയാളാണ് ഞാൻ.

ബ്രോങ്കോ ടെസ്റ്റ് രോഹിത് ശർമയെ പുറത്താക്കാൻ വേണ്ടിയുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന് വേണ്ടിയാണ് ഇതി നിലവിൽ കൊണ്ടുവന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ട ഏറ്റവും കഠിനമായ ഫിറ്റ്‌നസ് തെളിയിക്കാനുള്ള കഠിനമായ മാനദണ്ഡമാണ് ബ്രോങ്കോ ടെസ്റ്റ്. എന്നാൽ ഇത് ആരാണ് ഉൾപ്പെടുത്തിയത്? എന്തിനാണ് ഇപ്പം കൊണ്ടുവന്നത്? എംന്നാണ് എനിക്ക് മനസിലാകാത്തത്,' തിവാരി പറഞ്ഞു.

Content Highlights- Manoj tiwary says Bronco test is to Get Rohit Sharma Out of the team

To advertise here,contact us