മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിക്കും ഏകദിന നായകൻ ശുഭ്മാൻ ഗില്ലിനും മുകളിൽ നിലവിലെ ഇന്ത്യൻ ടെസ്റ്റ് നായകൻ ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ഇതിഹാസ വിരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗ്. ഡൽഹി പ്രീമിയർ ലീഗിൽ സെന്ട്രൽ ഡെൽഹി കിങ്സിന്റെ താരമാണ് ആര്യവീർ.
രണ്ട് ക്രിക്കറ്റർമാരെ വെച്ച് തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ കൂടുതൽ സമയവും ഗില്ലിനെയാണ് തിരഞ്ഞെടുത്തത്. ധോണിക്ക് മുകളിലും രോഹിത്തിന് മുകളില്ലുമെല്ലാം ഈ 17 കാരൻ ഗില്ലിനെ തിരഞ്ഞടുത്തു. അഭിഷേക് ശർമ, റിഷഭ് പന്ത്, ഹാർദിക്ക് പാണ്ഡ്യ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, കെഎൽ രാഹുൽ എന്നിവരേക്കാൾ മുകളിലെല്ലാം അദ്ദേഹം ഗില്ലിനെ തിരഞ്ഞെടുത്തു. എന്നാൽ അവസാന റൗണ്ടിൽ വിരാട് കോഹ്ലിയെയാണ് ആര്യവീർ ഗില്ലിനേക്കാൾ മുകളിൽ വെച്ചത്.
വിരാട് കോഹ്ലിയാണ് തന്റെ ജെനേഷനിലെ ഏറ്റവും മികച്ച ബാറ്ററെന്നും ഐപിഎല്ലിൽ ഒരു ഡ്രസിങ് റൂമിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആര്യവീർ പറഞ്ഞതായി ഇൻസൈഡ് സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി പ്രീമിയർ ലീഗിൽ സെന്ട്രൽ ഡെൽഹി കിങ്സ് എട്ട് ലക്ഷത്തിനാണ് ആര്യവീർ സെവാഗിനെ ടീമിലെത്തിച്ചത്.
Content Highlights- Aryavir Sehwag selectes Gill over Rohit and ms Dhoni