മലയാളി താരം സഞ്ജു സാംസണിന് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനില് ഇടം നേടാന് കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഇന്ത്യൻ താരം അജിങ്ക്യാ രഹാനെ. സഞ്ജുവിനെ കൂടാതെ റിങ്കു സിങിനും അവസരം ലഭിച്ചേക്കില്ല, ശുഭ്മാന് ഗില് ടീമില് വൈസ് ക്യാപ്റ്റാനായി തിരിച്ചത്തിയതോടെ ഗില്ലിന്റെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം ഉറപ്പായെന്നും അഭിഷേക് ശര്മക്കൊപ്പം ഗില് തന്നെ ഓപ്പണ് ചെയ്യുമെന്നും രഹാനെ പറഞ്ഞു.
വ്യക്തിപരമായി സഞ്ജു സാംസണ് ഓപ്പണ് ചെയ്യുന്നത് കാണാനാണ് എനിക്കിഷ്ടമെന്നും .കാരണം, കിട്ടിയ അവസരങ്ങളിലെല്ലാം സഞ്ജു അസാമാന്യ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളതെന്നും രഹാനെ കൂട്ടിച്ചേർത്തു.
അതേ സമയം പേസ് ബൗളര്മാരില് ജസ്പ്രീത് ബുമ്രയും അര്ഷ്ദീപ് സിംഗും ഒരേസമയം പന്തെറിയുന്നത് കാണാനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്നും രഹാനെ പറഞ്ഞു.
ഏഷ്യാ കപ്പില് രഹാനെ തെരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്: ശുഭ്മാൻ ഗിൽ,അഭിഷേക് ശർമ്മ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ),ഹാർദിക് പാണ്ഡ്യ,ജിതേഷ് ശർമ (വിക്കറ്റ് കീപ്പര്), അക്സർ പട്ടേൽ,ജസ്പ്രീത് ബുമ്ര,അർഷ്ദീപ് സിംഗ്,കുൽദീപ് യാദവ്,വരുൺ ചക്രവര്ത്തി/ഹര്ഷിത് റാണ.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം (15 അംഗങ്ങൾ): ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹർദിക്ക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, റിങ്കു സിങ്, ഹർഷിത് റാണ.
Content Highlights-Sanju and Rinku will not get a chance; Rahane selected in India's Asia Cup XI