വനിതാ ഏകദിന ലോകകപ്പിൽ തിരുവനന്തപുരം കാര്യവട്ടം വേദിയാകില്ല. ബെംഗളൂരു ചിന്നസ്വാമിയിൽനടക്കേണ്ട മത്സരങ്ങൾ കാര്യവട്ടത്തേക്ക് മാറ്റുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വേദികൾ മറ്റ് സ്റ്റേഡിയങ്ങളിലേക്ക് മാറ്റി. ബിസിസിഐ ഇക്കാര്യങ്ങൾ ഔദ്യോകിമായി പുറത്തുവിട്ടു.
സെമിഫൈനലടക്കം നാല് മത്സരങ്ങളാണ് കാര്യവട്ടത്ത് നടക്കുക എന്നായിരുന്നു റിപ്പോർട്ടുകളുണ്ടായിരുന്നത്. ഗുവഹാത്തി, വിശാഖപട്ടണം, നവി മുംബൈ, ഇന്ദോർ തുടങ്ങിയ വേദികളിലാണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്നത്. ഐപിഎൽ കിരീടം നേടിയ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിന്റെ ആഘോഷത്തിനിടെയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചിന്നസ്വാമിയിലെ മത്സരങ്ങൾ മാറ്റിയത്.
ഈ വർഷം സെപ്റ്റംബർ 30 മുതൽ നവംബർ രണ്ട് വരെ എട്ട് ടീമുകൾ ലോകകപ്പിൽ മാറ്റുരക്കും.
Content Highlights- Karyavattom Stadium wont be Hosting Womens World Cup matches