അടുത്തിടെ സമാപിച്ച ആൻഡേഴ്സൺ ടെണ്ടുൽക്കർ ട്രോഫിക്കിടെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ആരാധകര് പരാതി നല്കിയതായി വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ദിനേഷ് കാര്ത്തിക്ക്.
ദ ഹണ്ട്രഡ് ടൂര്ണമെന്റിനിടെയാണ് കാര്ത്തിക്ക് ഇക്കാര്യ വ്യക്തമാക്കിയത്. അടുത്തിടെ പൂര്ത്തിയായ ആൻഡേഴ്സണ്-ടെൻഡുല്ക്കര് ട്രോഫിക്കിടെ ഗംഭീര് ചിരിക്കുന്നില്ല എന്നാണ് ഇംഗ്ലണ്ട് ആരാധകര് പ്രക്ഷേപകരായ സ്കൈ സ്പോര്ട്ട്സിന് രേഖാമൂലം പരാതി നല്കിയത്.
ഗംഭീര് ചിരിക്കുന്നില്ല എന്നത് സംബന്ധിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ആരാധകര് പരാതി നല്കുകയും ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. സ്കൈ സ്പോര്ട്ട്സിനാണ് രേഖാമൂലം പരാതി നല്കിയിരിക്കുന്നത്. ചിരിക്കാത്ത മൂന്ന് പേരേക്കുറിച്ചാണ് അവരുടെ പരാതി. ഒന്ന് ഗംഭീറാണ്. മറ്റൊന്ന് കമന്ററി ബോക്സിലിരിക്കുന്ന നാസര് ഹുസൈൻ. മൂന്നാമത്തെ വ്യക്തി ആൻഡി ഫ്ലവറാണ്, കാര്ത്തിക്ക് പറഞ്ഞു.
താരാമായിരുന്നപ്പോൾ വളരെ വൈകാരികമായി പെരുമാറിയിരുന്ന ഒരാളായിരുന്നു ഗംഭീര്. പരിശീലക കുപ്പായം അണിഞ്ഞതിന് ശേഷം വളരെ ഗൗരവത്തിലാണ് കാണപ്പെടുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലുടനീളം ഗംഭീറിനെ അത്തരത്തിലായിരുന്ന കാണപ്പെട്ടിരുന്നത്. ന്യൂസിലൻഡിനും ഓസ്ട്രേലിയക്കുമെതിരായ ടെസ്റ്റ് പരമ്പരകള് പരാജയപ്പെട്ടതിന് പിന്നാലെ സമ്മര്ദത്തിൽ കൂടിയായിരുന്നു ഗംഭീര്.
Content Highlights-They have complained about Gautam Gambhir, says dinesh karthik