അഗാർക്കർ തുടരും; സെലക്ഷൻ കമ്മിറ്റി ചെയർമാൻ കാലാവധി BCCI നീട്ടി

സെലക്ഷൻ പാനലുകളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്

ഇന്ത്യൻ ക്രിക്കറ്റിലെ സെലക്ഷൻ കമ്മിറ്റി ചെയർമാനായ അജിത് അഗാർക്കർ തുടരും. അഗാർക്കറിന്റെ കരാർ കാലാവധി ബിസിസിഐ 2026 ജൂൺ വരെ നീട്ടി. 2023 ജൂണിൽ ചുമതലയേറ്റ അഗാർക്കറുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2024-ൽ ടി20 ലോകകപ്പും ഈ വർഷം ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ നേടി.

വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, രവി അശ്വിൻ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ വിടവാങ്ങലും ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവർക്ക് നായകസ്ഥാനം അഗാർക്കറുടെ കാലത്താണ്.

അതേസമയം, സെലക്ഷൻ പാനലുകളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. നാല് വർഷം പൂർത്തിയാക്കിയ എസ് ശരത്തിനെ സീനിയർ കമ്മിറ്റിയിൽ നിന്ന് മാറ്റിയേക്കാം. പകരം പുതിയ ആളുകളെ ഉൾപ്പെടുത്തിയേക്കും.

Content Highlights: Agarkar to continue; BCCI extends term as selection committee chairman

To advertise here,contact us