മോശം സമയത്ത് കൂടെ നിന്നു, തിരിച്ചുവരവിന് അവസരമൊരുക്കി'; ഗംഭീറിന് നന്ദി പറഞ്ഞ് വരുൺ ചക്രവർത്തി

'അദ്ദേഹത്തിന്റെ പദ്ധതികളിൽ ഉൾപ്പെടുത്തുമെന്ന് ഉറപ്പുതന്നു'

കരിയറിലെ മോശം ഘട്ടങ്ങളിൽ ഗൗതം ഗംഭീറിൽ നിന്നുള്ള പിന്തുണ വെളിപ്പെടുത്തി ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി. കരിയറിലെ തിരിച്ചുവരവിൽ നിർണായക പങ്കുവഹിച്ചയാളാണ് ഗൗതം ഭായി, അദ്ദേഹം എപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു, അദ്ദേഹത്തിന്റെ പദ്ധതികളിൽ ഉൾപ്പെടുത്തുമെന്ന് ഉറപ്പുതന്നു, വരുൺ കൂട്ടിച്ചേർത്തു.

2024-ൽ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലൂടെയാണ് ചക്രവർത്തി ടീമിലേക്ക് തിരിച്ചുവന്നത്. നേരത്തെ 2021 ലെ ടി 20 ലോകകപ്പിന് ശേഷം താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

അന്നുമുതൽ ടീമിന്റെ വിക്കറ്റ് വേട്ടക്കാരനാണ്. 12 മത്സരങ്ങളിൽ നിന്ന് നിന്ന് 11.25 ശരാശരിയിലും 7.58 എന്ന ശരാശരിയിലും ഈ സ്പിന്നർ 31 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2025-ൽ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റുകൾ നേടി ടൂർണമെന്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനുമായി.

അതേ സമയം ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കുമ്പോൾ ടീമിലിടം പിടിക്കുമെന്ന ആത്മവിശ്വസത്തിലാണ് താരം.

Content Highlights: varun chakravarthy on gautam gambhir support

To advertise here,contact us