ഈ വർഷം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിനുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരമായ മിന്നുമണിക്ക് ആദ്യ 15ൽ ഇടം ലഭിച്ചില്ല. ഇന്ത്യയിൽ വെച്ച് നടക്കുന്ന ലോകകപ്പിൽ പാകിസ്ഥാന്റെ മത്സരങ്ങൾ ശ്രീലങ്കയിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഹർമൻപ്രീത് കൗർ നയിക്കുന്ന സ്ക്വാഡിന്റെ ഉപനായിക സ്മൃതി മന്ദാനയാണ്. പ്രതിക റവാലാണ് മന്ദാനയുടെ ഓപ്പണിങ് പങ്കാളിയാവുക. മധ്യനിരയിൽ ജെമീമ റോഡ്രിഗസ്, ഹര്ലീൻ ഡിയോൾ, ക്യാപ്റ്റൻ ഹർമൻപ്രീത് എന്നിവർ കളിക്കും. റിച്ച ഗോഷ്, യാസ്തിക ഭാട്ടിയ എന്നിവരാണ് വിക്കറ്റ് കീപ്പർമാരായി ടീമിലുള്ളത്.
വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ നിര- ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, രെണൂക സിങ് താക്കൂർ, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ക്രാൺടി ഗൗട്, സയാലി സാട്ഘാരെ, രാധ യാഥവ്, ശ്രീ ചരനി, യാസതിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), സ്നേഹ റാണ.
Content Highlights- INDIAN Squad for Women's Odi World Cup