ഏകദിന അരങ്ങേറ്റത്തിലെ ആദ്യ പന്ത് സിക്സർ പറത്തി ബ്രെവിസ്; തൊട്ടടുത്ത പന്തിൽ പുറത്ത്; VIDEO

നേരത്തെ ഓസീസിനെതിരെ തന്നെ നടന്ന ടി 20 പരമ്പരകളിൽ വെടിക്കെട്ട് സെഞ്ച്വറികളുമായി ബ്രെവിസ് ഞെട്ടിച്ചിരുന്നു.

ഏകദിന അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി ദക്ഷിണാഫ്രിക്കയുടെ യുവ താരം ഡെവാള്‍ഡ് ബ്രെവിസ്. എന്നാൽ ബേബി എ ബി ഡി എന്ന് ചുരുക്കപ്പേരിലറിയപ്പെടുന്ന താരം തൊട്ടടുത്ത പന്തിൽ കൂറ്റൻ ഷോട്ടിന് ശ്രമിച്ച് ഔട്ടായി. ട്രാവിസ് ഹെഡ് ആയിരുന്നു പന്തെറിഞ്ഞിരുന്നത്. നേരത്തെ ഓസീസിനെതിരെ തന്നെ നടന്ന ടി 20 പരമ്പരകളിൽ വെടിക്കെട്ട് സെഞ്ച്വറികളുമായി ബ്രെവിസ് ഞെട്ടിച്ചിരുന്നു.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 296 റൺസ് നേടി. ഏയ്ഡൻ മാർക്രം(82), ടെംപ ബാവുമ (65), മാത്യു ബ്രെറ്റ്‌സ്‌കി(57) എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ഓസീസിന് വേണ്ടി ട്രാവിസ് ഹെഡ് നാല് വിക്കറ്റ് നേടി. നേരത്തെ ടി 20 പരമ്പര 2-1 ന് ഓസീസ് നേടിയിരുന്നു.

Content Highlights: Brevis hits a six on the first ball of his ODI debut; out on the next ball; VIDEO

To advertise here,contact us