ടി20 ഫൈനലിൽ സൂര്യ ആ ക്യാച്ചെടുക്കുമ്പോൾ ബൗണ്ടറി റോപ്പ് പിറകോട്ട് മാറിയിരുന്നു; വെളിപ്പെടുത്തലുമായി റായുഡു

ഇന്ത്യ കിരീടം ഉറപ്പിച്ചത് അവസാന ഓവറില്‍ ഡേവിഡ് മില്ലറെ പുറത്താക്കാന്‍ സൂര്യകുമാര്‍ യാദവ് എടുത്ത അസാമാന്യ ക്യച്ചിലൂടെയായിരുന്നു

കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പ് ഫൈനലിൽ സൂര്യകുമാര്‍ യാദവ് ക്യാച്ചെടുക്കുമ്പോൾ ബൗണ്ടറി റോപ്പ് പിന്നിലേക്ക് തള്ളിയിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു. എന്നാല്‍ അത് ഇത് ഇന്ത്യൻ ടീമിന്‍റെ പിഴവല്ലെന്നും അന്ന് കമന്ററി ബോസ്കിലുണ്ടായിരുന്ന റായുഡു അണ്‍ഫില്‍ട്ടേര്‍ഡ് പോഡ്കാസ്റ്റിൽ അംബാട്ടി റായുഡു പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആ കിരീട പ്പോരിൽ ഇന്ത്യ കിരീടം ഉറപ്പിച്ചത് ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ ഡേവിഡ് മില്ലറെ പുറത്താക്കാന്‍ സൂര്യകുമാര്‍ യാദവ് എടുത്ത അസാമാന്യ ക്യച്ചിലൂടെയായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കക്ക് ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സായിരുന്നു. ഫുള്‍ടോസായ ഹാര്‍ദ്ദിക്കിന്‍റെ ആദ്യ പന്ത് ഡേവിഡ് മില്ലര്‍ ലോംഗ് ഓഫിലേക്ക് സിക്സിനായി പറത്തിയെങ്കിലും ഓടിയെത്തിയ സൂര്യകുമാര്‍ യാദവ് പന്ത് കൈയിലൊതുക്കി.

ഓട്ടത്തിനിടെ നിയന്ത്രണം നഷ്ടമായി ബൗണ്ടറി ലൈന്‍ കടക്കും മുമ്പ് പന്ത് വായുവിലെറിഞ്ഞ് തിരികെ ബൗണ്ടറിക്ക് അകത്തെത്തി സൂര്യകുമാ‍ർ ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു. ഇതായിരുന്നു മത്സരത്തിന്‍റെ ഗതി തിരിച്ചത്. എന്നാല്‍ സൂര്യകുമാര്‍ യാദവ് ക്യാച്ചെടുക്കുമ്പോള്‍ ബൗണ്ടറി റോപ്പ് മാറിയിരിക്കുന്നത് പിന്നീട് വലിയ ചര്‍ച്ചയായിരുന്നു.

Content Highlights:Ambati Rayudu's Big Revelation On Suryakumar catch in t20 world cup final

To advertise here,contact us