ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന് തിരിച്ചടി; പരിക്കേറ്റ് ക്യാപ്റ്റൻ ഇഷാൻ കിഷൻ പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമില്‍ നിന്ന് പുറത്താകുന്ന രണ്ടാമത്തെ പ്രമുഖ താരമാണ് ഇഷാന്‍

ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോൺ ടീമിന് വലിയ തിരിച്ചടി. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ ടൂർ‌ണമെന്റിൽ‌ നിന്ന് പുറത്ത്. പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഇഷാന് പകരം വൈസ് ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരൻ ഈസ്റ്റ് സോണിനെ നയിക്കും.

ഇഷാന് പകരമായി ഒഡീഷ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആശിര്‍വാദ് സ്വൈയിനിനെ ടീമിൽ ഉൾപ്പെടുത്തി. ഇഷാന്‍ കിഷന്റെ പരിക്ക് സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമില്‍ നിന്ന് പുറത്താകുന്ന രണ്ടാമത്തെ പ്രമുഖ താരമാണ് ഇഷാന്‍. നേരത്തെ ആകാശ് ദീപ് ടീമില്‍ നിന്നു ഒഴിവായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ആകാശ് വിശ്രമം ആവശ്യപ്പെട്ടാണ് പിന്‍മാറിയത്. ഈ മാസം 28 മുതലാണ് ദുലീപ് ട്രോഫി ആരംഭിക്കുന്നത്.

Content Highlights: East Zone captain Ishan Kishan ruled out of Duleep Trophy

To advertise here,contact us