ഗൗതം ഗംഭീറിന് പകരം ഹെഡ് കോച്ചാകാൻ ഏറ്റവും അനുയോജ്യനായ ആളെ തിരഞ്ഞെടുത്ത് ചേതേശ്വർ പുജാര. ആർ അശ്വിനെയാണ് അദ്ദേഹം നാമനിർദ്ദേശം ചെയ്തത്. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു വെറ്ററൻ സ്പിന്നർ ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിംഗ്സിന് (സിഎസ്കെ) വേണ്ടി കളിക്കുന്നു.
ഇഎസ്പിഎൻ ക്രിക്ഇൻഫോയുടെ ചോദ്യോത്തര സെഷനിൽ, ഭാവിയിൽ ഇന്ത്യയെ പരിശീലിപ്പിക്കാൻ കഴിയുന്ന ഒരു ക്രിക്കറ്റ് കളിക്കാരനെ തിരഞ്ഞെടുക്കാൻ പുജാരയോട് ആവശ്യപ്പെടുകയായിരുന്നു. രവിചന്ദ്രൻ അശ്വിന്റെ പേര് അദ്ദേഹം തിരഞ്ഞെടുത്തു.
ഇന്ത്യയ്ക്കായി 106 ടെസ്റ്റുകളിലും 116 ഏകദിനങ്ങളിലും 65 ടി20 മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം, എല്ലാ ഫോർമാറ്റുകളിലും കൂടി 765 വിക്കറ്റുകൾ വീഴ്ത്തി. അനിൽ കുംബ്ലെയ്ക്ക് പിന്നിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമത്തെയാളാണ് അദ്ദേഹം.
2025 ലെ ഐപിഎല്ലിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് അശ്വിൻ ഏഴ് വിക്കറ്റുകൾ മാത്രമാണ് വീഴ്ത്തിയത്. പത്ത് കോടിയോളം നൽകി ടീമിലെടുത്ത താരത്തെ ഒഴിവാക്കാൻ സാധ്യതയുണ്ട്. നിലവിൽ തന്റെ യുട്യൂബ് ചാനലിൽ ക്രിക്കറ്റ് ചർച്ചയുമായി സജീവമാണ് അശ്വിൻ.
Content Highlights: Cheteshwar Pujara backs Ashwin as future India coach