ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ തെരഞ്ഞെടുത്ത് പ്രമുഖ ക്രിക്കറ്റ് അനലിസ്റ്റായ ഹർഷ ഭോഗ്ലെ. ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഹർഷ മികച്ച ടീമിനെ നിർദേശിച്ചിരിക്കുന്നത്. ഓപ്പണറും പ്രധാന വിക്കറ്റ് കീപ്പറുമായി മലയാളി താരം സഞ്ജു സാംസണെയാണ് ഭോഗ്ലെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് പ്രധാന സവിശേഷത.
ടി20 ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, ശ്രേയസ് അയ്യർ എന്നിവരാണ് ഹർഷ ഭോഗ്ലെ നിർദേശിച്ച ഇന്ത്യൻ ടീമിന്റെ ബാറ്റർമാർ. വിക്കറ്റ് കീപ്പർമാരായി രണ്ട് പേരെയാണ് ഭോഗ്ലെ തന്റെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാന കീപ്പറായി സഞ്ജു സാംസൺ എത്തുമ്പോൾ ബാക്കപ്പ് കീപ്പറായി ജിതേഷ് ശർമയെയാണ് ഭോഗ്ലെ തിരഞ്ഞെടുത്തത്.
ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നീ മൂന്ന് ഓൾറൗണ്ടർമാരെയാണ് ഹർഷ ഭോഗ്ലെയുടെ തന്റെ ടീമിൽ ഉൾപ്പെടുത്തിയത്. ആറ് സ്പെഷ്യലിസ്റ്റ് ബൗളർമാരെയാണ് ഈ ടീമിൽ ഹർഷ ഭോഗ്ലെ ഉൾപ്പെടുത്തിയിരിക്കുന്നത്. ബൗളിംഗ് നിരയില് ജസ്പ്രീത് ബുംറയ്ക്ക് ഭോഗ്ലെ ഇടംനല്കിയെന്നതാണ് ഏറ്റവും ശ്രദ്ധേയം. അതേസമയം ഇംഗ്ലണ്ടില് തിളങ്ങിയ മുഹമ്മദ് സിറാജിന് ഭോഗ്ലെ ടീമില് ഇടം നല്കിയിട്ടില്ല. പ്രസിദ്ധ് കൃഷ്ണയും അർഷ്ദീപ് സിങ്ങുമാണ് പേസ് നിരയിലെ മറ്റ് താരങ്ങൾ. വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, കുൽദീപ് യാദവ് എന്നിവരാണ് സ്പിൻ നിരയിലെ താരങ്ങൾ.
Content Highlights: Asia Cup 2025: Harsha Bhogle Picks His Ideal 15-Member Team India Squad