ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ നിർദേശിച്ച് ഹര്ഭജന് സിംഗ്. സെലക്ടര്മാര് വരുന്ന ചൊവ്വാഴ്ച ടീം പ്രഖ്യാപിക്കാനിരിക്കെയാണ് പ്രധാന നിർദേശങ്ങളുമായി ഹർഭജൻ എത്തിയിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചില്ലെന്നതാണ് പ്രധാന സവിശേഷത.
ഓപ്പണര്മാരായി യശസ്വി ജയ്സ്വാളിനെയും ടെസ്റ്റ് ടീം നായകന് ശുഭ്മാന് ഗില്ലിനെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വിക്കറ്റ് കീപ്പറായി സ്ഥാനം നേടിയത് പരിക്കുമൂലം ആറാഴ്ചയോളം വിശ്രമം നിര്ദേശിക്കപ്പെട്ട റിഷഭ് പന്താണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശ്രേയസ് അയ്യരെയും റിയാന് പരാഗിനെയും ഉൾപ്പെടുത്തിയതും ശ്രദ്ധേയമായി.
ഓപ്പണര് സ്ഥാനത്തേക്ക് കെ എല് രാഹുലിനെയും പരിഗണിക്കാവുന്നതാണെന്നും ഹര്ഭജന് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് എന്തായാലും ടീമില് വേണമെന്നും രാഹുലിനെ വേണമെങ്കില് രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കാവുന്നതാണെന്നും ഹര്ഭജന് സിംഗ് വ്യക്തമാക്കി.
ഏഷ്യാ കപ്പിനായി ഹര്ഭജന് സിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻ ടീം: യശസ്വി ജയ്സ്വാൾ, അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ, വാഷിംഗ്ടൺ സുന്ദർ, റിയാൻ പരാഗ്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്.
Content Highlights: There is no place for Sanju; injured pant has a place; Harbhajan Singh suggests Indian team for Asia Cup