ആഭ്യന്തര ക്രിക്കറ്റില് പുതിയ നിമയവുമായി ബിസിസിഐ. 2025-26 സീസൺ മുതൽ മൾട്ടി-ഡേ ക്രിക്കറ്റിൽ ഗുരുതരമായി പരിക്കേറ്റവര്ക്ക് പകരക്കാരെ കൊണ്ടുവരാനുള്ള നിര്ണായകതീരുമാനമാണ് ബിസിസിഐ മുന്നോട്ടുവെച്ചിരിക്കുന്നത്. അടുത്തിടെ ഇംഗ്ലണ്ടിൽ നടന്ന ആൻഡേഴ്സൺ-ടെണ്ടുൽക്കർ പരമ്പരയ്ക്കിടെ റിഷഭ് പന്ത്, ക്രിസ് വോക്സ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റ് പുറത്തായിരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. പന്തിന് കാലിന് ഒടിവും വോക്സിന് തോളെല്ലിന് പരിക്കുമാണ് സംഭവിച്ചത്.
2025-26 സീസൺ മുതൽ ബിസിസിഐയോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളോ സംഘടിപ്പിക്കുന്ന ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ഇവന്റുകളിലെ മൾട്ടി-ഡേ ഇവന്റുകൾക്ക് മാത്രമാണ് നിലവിൽ ഈ നിയമം ബാധകമാവുക. സീരിയസ് ഇഞ്ചുറി വിഭാഗത്തിന് കീഴിലുള്ള പ്ലേയിംഗ് കണ്ടീഷനുകളിൽ ബിസിസിഐ ഒരു പുതിയ ക്ലോസ് ചേർത്തിട്ടുണ്ട്. അതായത് നടന്നുകൊണ്ടിരിക്കുന്ന ഒരു മത്സരത്തിനിടെ ഗുരുതരമായ പരിക്ക് സംഭവിച്ച ഒരു കളിക്കാരന് പിന്നീട് ഗെയിമിൽ പങ്കെടുക്കാനായെന്ന് വരില്ല. അത്തരം സാഹചര്യത്തിൽ പകരക്കാരനെ അനുവദിക്കാം.
🚨 SERIOUS INJURY REPLACEMENTS IN INDIAN DOMESTIC CRICKET 🚨- BCCI introduced Serious Injury Replacements in the Multi Day format in domestics in 2025-26 season after the injury for Rishabh Pant in the 4th Test. [Gaurav Gupta from TOI]A Historic move by BCCI for the future. pic.twitter.com/eTYN2EW4cO
ഓൺ-ഫീൽഡ് അമ്പയർമാർ മാച്ച് റഫറിയുമായും മെഡിക്കൽ സ്റ്റാഫുമായും കൂടിയാലോചിച്ച ശേഷമായിരിക്കും ഇത് തീരുമാനിക്കുക. കളിക്കിടെയും ഗ്രൗണ്ടിലും വെച്ച് ഗുരുതരമായ പരിക്ക് സംഭവിച്ചാലാണ് ഇത് സാധ്യമാവുക. വരാനിരിക്കുന്ന ആഭ്യന്തര സീസണിന്റെ ആരംഭം കുറിക്കുന്ന 2025 ദുലീപ് ട്രോഫി മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.
Content Highlights: BCCI introduces 'serious injury replacement substitute' rule in multi-day competitions