സലായുടെ വിമർശനങ്ങൾക്ക് പിന്നാലെ കണ്ണുതുറന്ന് യുവേഫ; സൂപ്പർ കപ്പ് വേദിയിൽ സമാധാന സന്ദേശ ബാനറുയർന്നു

യുവേഫ സൂപ്പർ കപ്പ് വേദിയിൽ യുദ്ധ വിരുദ്ധ, സമാധാന സന്ദേശവുമായി യുവേഫ

യുവേഫ സൂപ്പർ കപ്പ് വേദിയിൽ യുദ്ധ വിരുദ്ധ, സമാധാന സന്ദേശവുമായി യുവേഫ. ഇന്നലെ ഇറ്റലിയിലെ ഉഡിനിൽ നടന്ന പി എസ് ജി ടോട്ടൻഹാം ഫൈനലിന് മുന്നോടിയായി കൂറ്റൻ ബാനറുകൾ യുവേഫ ഉയർത്തി. 'കുട്ടികളെ കൊല്ലുന്നത് നിർത്തുക, സാധാരണക്കാരെ കൊല്ലുന്നത് നിർത്തുക' , തുടങ്ങിയവയായിരുന്നു ആ വലിയ ബാനറിൽ എഴുതിയിരുന്നത്.

യുവേഫ ഫൗണ്ടേഷൻ ഫോർ ചിൽഡ്രൻ മെഡെസിൻസ് ഡു മോണ്ടെ, മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ്, ഹാൻഡിക്യാപ്പ് ഇന്റർനാഷണൽ എന്നിവയുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ പ്രദർശനം നടന്നത്. ഗാസ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലെ യുദ്ധബാധിതരായ കുട്ടികൾക്ക് സഹായം നൽകുന്നതാണ് ഈ സംരംഭം.

കഴിഞ്ഞ ദിവസം പലസ്തീനെതിരെ നിരന്തരം ആക്രമണങ്ങൾ തുടരുന്ന ഇസ്രയേലിനോടുള്ള യുവേഫയുടെ മൗനത്തിൽ ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അൽ ഉബൈദിയുടെ മരണത്തിൽ അനുശോചനവുമായി എത്തിയ യുവേഫയുടെ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് അൽ അൽ ഉബൈദി എങ്ങനെയാണ് മരിച്ചത്?, എന്തുകൊണ്ടാണ്, എവിടെ ? എന്നീ ചോദ്യങ്ങൾ സലാ ഉയർത്തി.

പലസ്തീൻ ഫു​ട്ബാ​ളി​ന്റെ 'പെ​ലെ’ എ​ന്ന​റി​യ​പ്പെ​ട്ട സു​ലൈ​മാ​ൻ അ​ൽ ഉ​ബൈ​ദ് കഴിഞ്ഞ ആഴ്ച്ചയാണ് ഇ​സ്രായേ​ൽ ആ​​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെടുന്നത്. പല​സ്തീ​ൻ ദേ​ശീ​യ ടീ​മി​നു​വേ​ണ്ടി​യും ഗ​സ്സ, വെ​സ്റ്റ് ബാ​ങ്ക് ടീ​മു​ക​ൾ​ക്കും ക​ളി​ച്ച് മൈ​താ​ന​ത്ത് പല​സ്തീ​ൻ പോ​രാ​ട്ട​വീ​ര്യ​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​യ 41കാ​ര​ൻ ഗ​സ്സ​യി​ലെ സ​ഹാ​യ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ ഭ​ക്ഷ​ണ​ത്തി​നാ​യി മ​ക്ക​ൾ​ക്കൊ​പ്പം വ​രി നി​ൽ​ക്കു​മ്പോ​ഴാ​ണ് ഇ​സ്രാ​​യേ​ൽ സൈ​ന്യം ആ​​ക്ര​മി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Content Highlights: UEFA opens its eyes after Salah's criticism; Peace message banner goes up at Super Cup venue

To advertise here,contact us