'ആദ്യ ക്രിക്കറ്ററായതിൽ അഭിമാനം'; ഒൺലി ഫാൻസിൽ ചേരാനുള്ള കാരണം പറഞ്ഞ് മുൻ ആർസിബി-മുംബൈ ഇന്ത്യൻസ് താരം

ഒൺലി ഫാൻസുമായി സഹകരിക്കുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനാണ് ടൈമൽ മിൽസ്. അഡൽട്ട് കണ്ടെന്റിന് പേരുകേട്ട സൈറ്റായത് കൊണ്ട് തന്നെ ഇത് ഒരുപാട് വാർത്തയായിരുന്നു

കുറച്ചുനാളുകൾക്ക് മുമ്പ് മുൻ ആർസബി താരവും ഇംഗ്ലണ്ട് ക്രിക്കറ്റ് താരവുമായ ടൈമൽ മിൽസ് ഒൺലി ഫാൻസിൽ ചേർന്നിരുന്നു. ഒൺലി ഫാൻസുമായി സഹകരിക്കുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനാണ് ടൈമൽ മിൽസ്. അഡൽട്ട് കണ്ടെന്റിന് പേരുകേട്ട സൈറ്റായത് കൊണ്ട് തന്നെ ഇത് ഒരുപാട് വാർത്തയായിരുന്നു. എന്തുകൊണ്ട് ഇതിൽ ചേർന്നു എന്നുള്ളതിന് ഉത്തരം നൽകുകയാണ് താരമിപ്പോൾ.

'ആളുകൾ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് അറിയാം. എന്ത് മൂലമാണ് ഒൺലി ഫാൻസ് അറിയപ്പെടുന്നതെന്നും എനിക്ക് അറിയാം. എന്നാൽ ഞാൻ ഇതിൽ ക്രിക്കറ്റിനെ കുറിച്ചായിരിക്കും വീഡിയോ ചെയ്യുക.

'ഒരു വർഷം മുമ്പ് തന്നെ ഇതിലേക്ക് ചേരാനുള്ള ചർച്ചകൾ നടന്നിരുന്നു. ഞാൻ അതിനെ കുറിച്ച് കൃത്യതോടെ ഇത് വായിച്ച് പഠിച്ചു. അവർ ഫുട്‌ബോളിലേക്ക് കടക്കാനും പ്രീമിയർ ലീഗ് ഫുട്‌ബോൾ കളിക്കാരെ വേദിയിലേക്ക് കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട് സർഫിംഗ്, സ്‌കേറ്റ്‌ബോർഡിംഗ് പോലുള്ള 'ചെറിയ' കായിക ഇനങ്ങളിലും വ്യക്തിഗത കായിക ഇനങ്ങളിലും അവർ നന്നായി പ്രവർത്തിക്കുന്നു. ഇതിലേക്കെത്തുന്ന ആദ്യ ക്രിക്കറ്ററാണ് ഞാൻ. ടീം സ്‌പോർട്ടിൽ കടക്കാൻ ശ്രമിക്കുകയാണ് ഒൺലി ഫാൻസ്. ഇതൊരു ഗ്രൗണ്ട് സീറോയാണ്യ. ഞാനാണെങ്കിൽ ഒരുപാട് ആവേശത്തിലാണ്. ധൈരവാനായി ഇരിക്കാനും ആഗ്രഹിക്കുന്നു,' മില്‍സ് പറഞ്ഞു.

33 വയസ്സുകാരാനം മിൽസ് ക്രിക്കറ്റ് കരിയറിലെ അവസാന കാലത്താണ്. ആ കാരണത്താൽ ക്രിക്കറ്ററെന്ന നിലക്ക് ഒരുപാട് കാര്യങ്ങൾ സംസാരിക്കാൻ സാധിക്കുമെന്നും. എന്താണ് ഇതിന് പുറകിൽ നടക്കുന്നത് എന്നൊക്കെ പറയാമെന്നും മിൽസ് പറയുന്നു.

Content Highlights- Tymel Mills reveals why he joined Only Fans

To advertise here,contact us