'ആശാനെ അവൻമാർ ഉറക്കും!' പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ നിന്നും ഇന്ത്യ ഒഴിവാകാൻ പ്രാർത്ഥിക്കുമെന്ന് മുൻ താരം

ഈയിടെ കഴിഞ്ഞ വെസ്റ്റ് ഇന്ർഡീസിനെതിരെയുള്ള പരമ്പരയില്‍ മോശം പ്രകടനമാണ് പാകിസ്ഥാൻ കാഴ്ചവെച്ചത്

ഏഷ്യാ കപ്പിൽ പാകിസ്ഥാനെ നേരിടുന്നതിൽ നിന്നും ഇന്ത്യ ഒഴിവാകാൻ പ്രാർത്ഥിക്കുന്നുവെന്ന് മുൻ പാകിസ്ഥാൻ താരം ബാസിത് അലി. പാകിസ്ഥാന്റെ നിലവിലെ അവസ്ഥയിൽ ഇന്ത്യൻ ടീം വലിച്ച് കീറുമെന്ന് അദ്ദേഹം പറഞ്ഞു.

'വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ നിന്നും ഇന്ത്യ ഒഴിവായത് പോലെ ഏഷ്യാ കപ്പിൽ നിന്നും ഇന്ത്യ പിൻമാറാൻ ഞാൻ പ്രാർത്ഥിക്കുന്നു. നമ്മൾക്ക വിചാരിക്കാൻ പോലും സാധിക്കാത്ത രീതിയിൽ ഇന്ത്യ ഞങ്ങളെ തകർക്കും.

അഫ്ഗാനിസ്ഥാനോട് തോറ്റാൽ പോലും ആരും വലിയ രീതിയിൽ കാര്യമാക്കില്ല എന്നാൽ ഇന്ത്യക്കെതിരെയാണെങ്കിൽ എല്ലാവർക്കും ഭ്രാന്താകും,' ഗെയിം പ്ലാൻ എന്ന പരിപാടിയിൽ സംസാരിക്കവെ ബാസിത് അലി പറഞ്ഞു.

ഈയിടെ കഴിഞ്ഞ വെസ്റ്റ് ഇന്ർഡീസിനെതിരെയുള്ള പരമ്പരയില്‍ മോശം പ്രകടനമാണ് പാകിസ്ഥാൻ കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടെണ്ണത്തിൽ തോറ്റ് പാക് പട പരമ്പര അടിയറവ് പറയുകയും ചെയ്തു.

Content Highlights- Ex Pak Player Basith Ali Says He prays India to cancel Asia cup match against Pakistan

To advertise here,contact us