വിരമിക്കൽ അഭ്യൂഹങ്ങൾക്കിടെ രോഹിതിന്റെ റീ എൻട്രി; ഫിറ്റ്നസ് വീണ്ടെടുക്കാൻ താരം ജിമ്മിൽ

രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഏകദിന ക്രിക്കറ്റിൽ നിന്നും ഉടൻ വിരമിക്കുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്

സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഏകദിന ക്രിക്കറ്റിൽ നിന്നും ഉടൻ വിരമിക്കുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാൽ ഈ റിപ്പോർട്ടുകളെ കാറ്റിൽ പറത്തി ഏകദിന ടീമിന്റെ ക്യാപ്റ്റൻ കൂടിയായ രോഹിത് ജിമ്മിൽ ജിമ്മില്‍ വ്യായാമം ആരംഭിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍ അഭിഷേക് നായരോടൊപ്പം ജിമ്മില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ അദ്ദേഹം പങ്കുവെച്ചു.

ചെറിയ ഇടവേളയ്ക്ക് ശേഷം, ഒക്ടോബറില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന മത്സരങ്ങള്‍ക്ക് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാനാണ് രോഹിത്തിന്റെ ശ്രമം. 38 കാരനായ അദ്ദേഹം ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, 2024 ടി20 ലോകകപ്പ് നേടിയ ശേഷം ആ ഫോര്‍മാറ്റും അദ്ദേഹം മതിയാക്കിയിരുന്നു. ഇപ്പോള്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് അദ്ദേഹം തുടരുന്നത്.

എന്നാല്‍ ഏകദിനത്തില്‍ നിന്നും അദ്ദേഹം വിരമിക്കുമെന്നുള്ള വാര്‍ത്തകള്‍ പരക്കുന്നുണ്ട്. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനം രോഹിത്തും വിരാട് കോലിയും കളിക്കുന്ന അവസാന ഏകദിന പരമ്പര ആയിരിക്കുമെന്നാണ് വാര്‍ത്തകള്‍. എങ്കിലും ഇത്തരം വാര്‍ത്തകള്‍ ബിസിസിഐ ഉദ്യോഗസ്ഥര്‍ തള്ളിയിരുന്നു. ഇരുവരുടേയും കാര്യത്തില്‍ പെട്ടന്ന് തീരുമാനമെടുക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെയാണ് രോഹിത് ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചത്.

Content Highlights- Rohit's re-entry amid retirement rumours; The star hits the gym to regain fitness

To advertise here,contact us